CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 28 Minutes 59 Seconds Ago
Breaking Now

അനധികൃത മദ്യവില്‍പനയെക്കുറിച്ച് വീമ്പിളക്കി റീല്‍ പങ്ക് വച്ച യുവാവ് പിടിയില്‍

'നിങ്ങള്‍ ബിസിനസ് നടത്തുകയാണെങ്കില്‍ അത് നിര്‍ബന്ധമായും നിയമവിരുദ്ധമായിരിക്കണം''

മദ്യനിരോധനം നിലവിലുള്ള ഗുജറാത്തില്‍ അനധികൃത മദ്യവില്‍പനയെക്കുറിച്ച് വീമ്പിളക്കി റീല്‍ പങ്ക് വച്ച യുവാവ് പിടിയില്‍. അഹമ്മദാബാദ് ഗോമതിപുര്‍ സ്വദേശിയായ ബാപ്പു എന്ന അഷ്‌റഫിനെയാണ് സിറ്റി ക്രൈംബ്രാഞ്ച് പിടികൂടിയത്. പിന്നീട് തെറ്റ് മനസിലാക്കിയ ഇയാള്‍ പിന്നീട് മാപ്പ് പറയുന്ന വിഡിയോയും പുറത്ത് വന്നിരുന്നു. അതേസമയം 1960 മുതല്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്.

'നിങ്ങള്‍ ബിസിനസ് നടത്തുകയാണെങ്കില്‍ അത് നിര്‍ബന്ധമായും നിയമവിരുദ്ധമായിരിക്കണം. മദ്യക്കുപ്പികള്‍ നിറച്ച വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ പോലീസ് ഒരു കേസ് ഫയല്‍ ചെയ്യും. എന്നാല്‍ അങ്ങനെ സംഭവിച്ചില്ലെങ്കില്‍ നിങ്ങളുടെ കൈനിറയെ പണം വരും. അത് ഉപയോഗിച്ച് ആര്‍ഭാടത്തോടെ ജീവിക്കാം' എന്നാണ് അഷ്‌റഫ് വീഡിയോയില്‍ പറയുന്നത്.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഖേതര്‍ഷബാവയിലെ വീട്ടില്‍നിന്നാണ് അഷ്‌റഫിനെ പിടികൂടിയത്. തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ 292ാം വകുപ്പ് പ്രകാരം കുറ്റം ചുമത്താവുന്ന പരാതി ഇയാള്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും ഈ വകുപ്പിന്റെ പരിധിയില്‍ കുറ്റം ഉള്‍പ്പെടുത്താനായില്ലെങ്കില്‍ പൊതുശല്യം ഉണ്ടാക്കിയതിന് ഇയാള്‍ക്കെതിരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.