ബ്രിട്ടന്റെ പെന്‍ഷന്‍ സ്‌കീമുകള്‍ ട്രിപ്പിള്‍ ലോക്ക് നേരിടുന്നതിനാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ ലാഭമാണ് പെന്‍ഷന്‍കാര്‍ക്ക് സിദ്ധിക്കുന്നത്. ടോറി ഗവണ്‍മെന്റ് നടപ്പാക്കിയ ഈ പദ്ധതി തങ്ങളും തുടരുമെന്ന് ലേബര്‍ ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിന് പിന്നാലെയാണ് പെന്‍ഷന്‍ സ്‌കീമുകളില്‍ വമ്പന്‍ റീവ്യൂ നടത്താന്‍ ചാന്‍സലര്‍ നടപടി ആരംഭിച്ചത്.
ഇതുവഴി റിട്ടയര്‍മെന്റ് സേവിംഗ്‌സിലേക്ക് 11,000 പൗണ്ട് വരെ അധികം ലഭിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും, ബ്രിട്ടന്റെ എല്ലാ ഭാഗത്തും മെച്ചപ്പെട്ട അവസ്ഥയുണ്ടാക്കാനുമുള്ള പുതിയ ഗവണ്‍മെന്റിന്റെ ദൗത്യത്തിന്റെ ഭാഗമാാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് റിവ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
2030-ഓടെ പെന്‍ഷന്‍ സ്‌കീമുകള്‍ ഏകദേശം 800 ബില്ല്യണ്‍ പൗണ്ട് കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സ്‌കീമുകളിലെ പണം ഇന്‍ഫ്രാസ്ട്രക്ചര്‍ പോലുള്ള കൂടുതല്‍ ഉത്പാദനക്ഷമമായ ആസ്തികളിലേക്ക് എങ്ങനെ നിക്ഷേപിക്കാമെന്നാണ് റിവ്യൂ പരിശോധിക്കുന്നത്.
സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതിനൊപ്പം സേവിംഗ്‌സുകാര്‍ക്ക് മെച്ചപ്പെട്ട റിട്ടേണും ഇതുവഴി ലഭിക്കുമെന്ന് ട്രഷറി കണക്കാക്കുന്നു. ഇതോടെ ശരാശരി പെന്‍ഷന്‍ സേവിംഗ്‌സില്‍ 11,000 പൗണ്ടിലേറെ വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. പെന്‍ഷന്‍ സ്‌കീംസ് ബില്‍ ബുധനാഴ്ചയിലെ രാജാവിന്റെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.