CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 40 Minutes 44 Seconds Ago
Breaking Now

വേട്ടയ്യനില്‍ രജനി സാറിന്റെ ഭാര്യയായിട്ടാണ് വേഷമിടുന്നത്: മഞ്ജു വാര്യര്‍

വേട്ടയ്യനില്‍ രജനികാന്തിന്റെ ഭാര്യയായിട്ടാണ് താന്‍ വേഷമിടുന്നതെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നും മഞ്ജു വാര്യര്‍ കൂട്ടിചേര്‍ത്തു.

'ചിത്രത്തില്‍ രജിനിസാറിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. ചിത്രം ഒരു ഔട്ട് ആന്‍ഡ് ഔട്ട് രജിനീകാന്ത് പടമാണ്. ജയ് ഭീം എന്ന നല്ലൊരു സിനിമ സംവിധാനം ചെയ്ത ജ്ഞാനവേല്‍ സാറാണ് സംവിധായകന്‍. രജിനീകാന്ത് എന്ന വലിയ സ്റ്റാറിനൊപ്പം അഭിനയിക്കുന്നതുപോല തന്നെ അല്ലെങ്കില്‍ അതിനേക്കാള്‍ എക്‌സൈറ്റ്‌മെന്റ് ജ്ഞാനവേല്‍ സാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഉണ്ടായിരുന്നു. കാരണം രസമുള്ള ഒരു സിനിമായിരിക്കുമല്ലോ. രജിനീകാന്ത് എന്ന സ്റ്റാര്‍ഡം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിനോടൊപ്പം തന്നെ ജയ് ഭീം എന്ന സിനിമയില്‍ നമ്മള്‍ കണ്ട ഒരു ക്വാളിറ്റി കൂടി ഉണ്ടാകും. ഇത് രണ്ടിന്റേയും ഗുണം സിനിമയ്ക്കുണ്ടാകുമെന്നാണ് കരുതുന്നത്.

സിനിമയുടെ റിലീസ് ഡേറ്റ് അറിയില്ല. ഒക്ടോബര്‍ നവംബര്‍ മാസത്തില്‍ റിലീസ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഷൂട്ടിങ് പൂര്‍ണമായും കഴിഞ്ഞു. ഡബ്ബിങ് കഴിഞ്ഞിട്ടില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്.' എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറയുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.