CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 56 Minutes 4 Seconds Ago
Breaking Now

വയനാട് ഉരുള്‍പൊട്ടല്‍; തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ പുത്തുമലയില്‍ ഹാരിസണ്‍ മലയാളത്തിന്റെ സ്ഥലത്ത് സംസ്‌കരിക്കും

200 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സ്ഥലമാണ് ഹാരിസണ്‍ മലയാളത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ച തിരിച്ചറിയാന്‍ കഴിയാത്ത 67 മൃതദേഹങ്ങള്‍ പുത്തുമലയിലെ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ സ്ഥലത്ത് സംസ്‌കരിക്കും. സംസ്‌കാരം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് റവന്യു ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തി. 64 സെന്റ് സ്ഥലമാണ് അളന്നു തിട്ടപ്പെടുത്തിയത്. 200 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സ്ഥലമാണ് ഹാരിസണ്‍ മലയാളത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

മൃതശരീരങ്ങള്‍ സമീപ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളില്‍ തീരുമാനിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ ഈ തീരുമാനം മാറ്റുകയായിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഇറങ്ങും. 67 മൃതദേഹങ്ങള്‍ ഹാരിസണ്‍ മലയാളത്തിന്റെ സ്ഥലത്ത് ഇന്ന് തന്നെ സംസ്‌കരിക്കും. സര്‍വമത പ്രാര്‍ത്ഥനയോടെ സംസ്‌കാരം നടത്താനാണ് തീരുമാനമായിരിക്കുന്നത്.

ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ദൗത്യം ആറാം നാളും പുരോഗമിക്കുകയാണ്. 1264 പേര്‍ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമുട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തുക. 30 , 40 അംഗങ്ങളായിരിക്കും ഒരു സംഘത്തില്‍ ഉണ്ടാവുക. അതേസമയം മൃതദേഹങ്ങള്‍ കണ്ടെത്താന്‍ റഡാര്‍ പരിശോധന നടത്തും.

219 പേരുടെ മരണമാണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 98 പേര്‍ പുരുഷന്മാരും 90 പേര്‍ സ്ത്രീകളുമാണ്. 31 കുട്ടികളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 152 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇത് കൂടാതെ 147 ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 206 പേരെ കണ്ടെത്താന്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.