തുടര്‍ച്ചയായ രണ്ടാം വര്‍ഷവും യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ സ്വദേശി വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു. ഇതോടെ യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷ നല്‍കിയാല്‍ സീറ്റ് ലഭിക്കുമെന്ന് ഇക്കുറി ഏറെക്കുറെ ഉറപ്പായി.
സ്റ്റുഡന്റ് ലോണുകള്‍ കടക്കെണിയായി മാറുന്നതും, ഗ്രാജുവേഷന്‍ നേടിയ ശേഷം ജോലി ലഭിക്കുന്നത് സംബന്ധിച്ചുള്ള ആശങ്കയുമാണ് അപേക്ഷകള്‍ കുറയാനുള്ള ഒരു കാരണമായി പറയുന്നത്. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ 100,000 വിദ്യാര്‍ത്ഥികള്‍ മാത്സ് എ-ലെവല്‍ കടന്നിരുന്നു. മാത്സ്, കമ്പ്യൂട്ടിംഗ്, സയന്‍സ് എന്നിവയാണ് ജനപ്രിയമായ യൂണിവേഴ്‌സിറ്റി ഡിഗ്രികള്‍.
ജൂണ്‍ അവസാനം വരെ യൂണിവേഴ്‌സിറ്റി സീറ്റുകള്‍ക്കായി അപേക്ഷിച്ച 18 വയസ്സുകാരുടെ എണ്ണം 41.9 ശതമാനമാണ്. 2023-ല്‍ ഇത് 42.1 ശതമാനവും, 2022-ല്‍ 44.1 ശതമാനവുമായിരുന്നു. ആദ്യമായാണ് തുടര്‍ച്ചയായി വാര്‍ഷിക കണക്കുകളില്‍ താഴ്ച രേഖപ്പെടുത്തുന്നത്. സാധാരണമായി മെഡിസിനും, അഭിമാനകരമായ റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികളില്‍ പോലും ക്ലിയറിംഗിന് ശേഷം കൂടുതല്‍ സീറ്റുകള്‍ ബാക്കിയാകുമെന്ന് യൂണിവേഴ്‌സിറ്റീസ് & കോളേജസ് അഡ്മിഷന്‍സ് സര്‍വ്വീസ് ചീഫ് എക്‌സിക്യൂട്ടീവ് ജോ സാക്‌സ്റ്റണ്‍ വ്യക്തമാക്കി.
വര്‍ഷങ്ങളോളം സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചതിന് ശേഷം രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ പിന്നോട്ട് പോകുകയാണെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ അപേക്ഷിച്ചാല്‍ സീറ്റ് ലഭിക്കുന്ന മികച്ച വര്‍ഷമായി ഇത് മാറും, സാക്സ്റ്റണ്‍ ഓര്‍മ്മിപ്പിച്ചു.
അതേസമയം യുകെ ഡിഗ്രി കോഴ്‌സുകള്‍ക്കായി അപേക്ഷിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 1.4 ശതമാനം കുറഞ്ഞു. എട്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഈ ഇടിവ്. വിസാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇതിലേക്ക് നയിക്കുന്നത്.