ദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുക.
തെരച്ചില്‍ സംഘം നേരത്തെ പരിശോധന നടത്തിയ ഇടങ്ങളില്‍ ഇന്ന് വീണ്ടും വിശദമായ പരിശോധന നടത്തും. സണ്‍റൈസ് വാലിയില്‍ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും.
അതേസമയം, ദുരിതത്തിലായവരുടെ പുനരധിവാസം സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചര്‍ച്ച ചെയ്യും. ഇന്ന് രാവിലെ ഒമ്പതരക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക.
നിലവിലെ തീരുമാനം താല്‍ക്കാലിക ക്യാമ്പുകളില്‍ കഴിയുന്നവരെ ആദ്യം വാടക വീടുകളിലേക്ക് മാറ്റുക എന്നതാണ്. ദുരന്തത്തിന് ഇരയായവര്‍ക്കുള്ള സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്.