CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 43 Minutes 10 Seconds Ago
Breaking Now

കഴിവ് മാനദണ്ഡമായതുകൊണ്ടാണല്ലോ അതില്ലാത്തവരെയും ക്ഷമ ഇല്ലാത്തവരെയും ഒഴിവാക്കിയത്: കെഎസ്യു സംസ്ഥാന സെക്രട്ടറി

കഴിവ് ഒരു മാനദണ്ഡമാണോ' എന്ന ചോദ്യം ഷമ മുഹമ്മദ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചിരുന്നു

കെപിസിസി പുനഃസംഘടനാ പട്ടികയില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കെഎസ്യു സംസ്ഥാന സെക്രട്ടറി അരുണ്‍ രാജേന്ദ്രന്‍. ജംബോ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ 'കഴിവ് ഒരു മാനദണ്ഡമാണോ' എന്ന ചോദ്യം ഷമ മുഹമ്മദ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചിരുന്നു. ഈ പോസ്റ്റിന് മറുപടിയുമായാണ് അരുണ്‍ രാജേന്ദ്രന്‍ രംഗത്തെത്തിയത്. 'കഴിവ് ഒരു മാനദണ്ഡമായതുകൊണ്ടാണല്ലോ അതില്ലാത്തവരെയും, 'ക്ഷമ' ഇല്ലാത്തവരെയും ഒഴിവാക്കിയത് എന്നായിരുന്നു അരുണ്‍ രാജേന്ദ്രന്റെ പരാമര്‍ശം.

പുനഃസംഘടനയില്‍ പരിഗണിക്കാമെന്ന് ഷമയ്ക്ക് നേതൃത്വം ഉറപ്പ് കൊടുത്തിരുന്നു. നേതാക്കള്‍ ഒറ്റ പദവി മാനദണ്ഡം പോലും എടുത്ത് കളഞ്ഞ് ചുമതല നല്‍കിയപ്പോള്‍ താന്‍ പരിഗണിക്കപ്പെട്ടില്ലെന്ന അതൃപ്തിയാണ് ഷമ ഫേസ്ബുക്ക് കുറിപ്പിലൂടെ പരസ്യമാക്കിയിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഷമ കണ്ണൂരില്‍ നിന്നും മത്സരിച്ചേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. കേരളത്തില്‍ സജീവമായി ഇടപെടുന്നില്ലെന്നത് ഷമയ്ക്ക് തിരിച്ചടിയായിരുന്നു. അന്ന് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാതിരുന്നതോടെ പുനഃസംഘടനയില്‍ പരിഗണിക്കുമെന്ന ഉറപ്പ് ഷമയ്ക്ക് മുന്നിലുണ്ടായിരുന്നു. ഇത് പാലിക്കപ്പെടാതെവന്നതോടെയാണ് ഷമ അതൃപ്തി പരസ്യമാക്കിയത്. നിലവില്‍ കണ്ണൂരില്‍ സജീവമാണ് ഷമ.

 




കൂടുതല്‍വാര്‍ത്തകള്‍.