CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 31 Seconds Ago
Breaking Now

മലപ്പുറത്ത് 5 വയസുകാരനെ സ്‌കൂള്‍ ബസില്‍ കയറ്റാത്ത സംഭവം, നിയമനടപടിയുമായി മുന്നോട്ടെന്ന് കുടുംബം

യമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു.

മലപ്പുറം ചേലേമ്പ്രയില്‍ ഫീസടക്കാന്‍ വൈകിയതിന് കുഞ്ഞിനെ സ്‌കൂള്‍ ബസില്‍ കയറ്റാത്ത സംഭവത്തില്‍ എ.എല്‍.പി സ്‌കൂള്‍ അധികൃതരോട് വിദ്യഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും വിശദീകരണം തേടി. ഫീസ് കുടിശിക ശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് ചെയ്തതെന്നും ബസില്‍ കയറ്റാതിരുന്നിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ മറുപടി നല്‍കി. കുഞ്ഞിനൊപ്പം ഉണ്ടായിരുന്നവര്‍ സ്വമേധയാ പിന്‍മാറുകയായിരുന്നുവെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് വിശദീകരണം നല്‍കി. എന്നാല്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു. 

ഇത്രയുമായിട്ടും കുഞ്ഞിനുണ്ടായ വിഷമം പരിഹരിക്കാന്‍ ഒരു നടപടിയും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇനി ഒരു ഒത്തുതീര്‍പ്പിനുമില്ലെന്നും നീതി കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നുവെന്നും അമ്മ പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ട് പോകും. കുടിശിക ആയിരം രൂപ കൊടുത്തിട്ടുണ്ട്. ഇനി കുട്ടിയെ ഈ സ്‌കൂളിലേക്ക് വിടുന്നില്ലെന്നും അമ്മ പറഞ്ഞു

 




കൂടുതല്‍വാര്‍ത്തകള്‍.