CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 10 Minutes 2 Seconds Ago
Breaking Now

നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാത്ത 73 കാരിയ്ക്ക് നേരെ ക്രൂരമായ ലൈംഗീക പീഡനം ; 33 കാരന്‍ അറസ്റ്റില്‍

തങ്കശ്ശേരി കുളപ്പറമ്പ് ജോമോന്‍ വില്ലയില്‍ ജോസഫിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു.

വൃദ്ധയെ കൊല്ലത്ത് അതിക്രൂരമായി പീഡിപ്പിച്ചു. 73കാരി നേരിട്ടത് ക്രൂരമായ ലൈംഗിക പീഡനമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിവര്‍ന്ന് നില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത വയോധികയെ ആണ് പീഡിപ്പിച്ചത്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ശബ്ദം ഉണ്ടാക്കാതിരിക്കാനായി കൈ വായയില്‍ തിരുകി കയറ്റി. സംഭവത്തില്‍ തങ്കശ്ശേരി കുളപ്പറമ്പ് ജോമോന്‍ വില്ലയില്‍ ജോസഫിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു.

വയോധിക ഇപ്പോഴും ശാരീരികമായ അവശതകള്‍ നേരിടുന്നു എന്ന് കൊല്ലം വെസ്റ്റ് സി ഐ ഫയാസ് പറഞ്ഞു. വായോധിക നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ലഹരി ഉപയോഗിക്കുന്ന ആള്‍ ആണ് ജോസഫ്. ഇയാള്‍ നേരത്തെയും ലഹരി കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.