മലപ്പുറം മഞ്ചേരിയില്‍ മങ്കി പോക്‌സ് ലക്ഷണത്തോടെ യുവാവ് ചികിത്സയില്‍. ദുബൈയില്‍ നിന്ന് നാട്ടിലെത്തിയ ഒതായി സ്വദേശിയെയാണ് നിരീക്ഷണത്തിലാക്കിയത്. യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പനിയും തൊലിയില്‍ ചിക്കന്‍പോക്‌സിന് സമാനമായ തടിപ്പുകളും കണ്ടെതിനെ തുടര്‍ന്നാണ് ഇയാള്‍ മെഡിക്കല്‍ കോളേജിലെത്തിയത്.
യുവാവിന്റെ ശ്രവ സാമ്പിള്‍ ശേഖരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.
മലപ്പുറത്ത് നിപ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മങ്കിപോക്‌സെന്ന സൂചനയും പുറത്തുവരുന്നത്. സെപ്റ്റംബര്‍ 9ന് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോ?ഗ്യ വകുപ്പ് പുറത്തുവട്ടിട്ടുണ്ട്. രോ?ഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ദിവസം മുതല്‍ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും യുവാവ് സന്ദര്‍ശിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.