CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes Ago
Breaking Now

ബ്രിസ്‌റ്റോള്‍ ഒരുങ്ങി ; ബ്രിസ്റ്റോള്‍ സീറോ-മലബാര്‍ പള്ളിയുടെ കൂദാശയും വെഞ്ചരിപ്പും ബുധനാഴ്ച 6 മണിക്ക് ; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ദേവാലയ കൂദാശയും വെഞ്ചിരിപ്പും നടത്തും

ദേവാലയ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം നടത്തിയ മെഗാ റാഫിള്‍ ടിക്കറ്റിന്റെ സമ്മാനം ഇന്ന് കൈമാറും.

ബ്രിസ്റ്റോളിലെ സീറോ- മലബാര്‍ സമൂഹത്തിന്റ ചിരകാലാഭിലാഷം പൂര്‍ത്തിയാവുന്നതിന്റെ നിര്‍വൃതിയിലാണ് വികാരി ഫാ.പോള്‍ ഓലിക്കലും വിശ്വാസ സമൂഹവും. ബ്രിസ്റ്റോള്‍ സീറോമലബാര്‍ സമൂഹത്തിന് കാല്‍ നൂറ്റാണ്ടിനടുത്തടുത്ത പാരമ്പര്യമുണ്ടെങ്കിലും സ്വന്തമായി ഒരു ദേവാലയവും അനുബന്ധ സൗകര്യങ്ങളും ഇല്ലത്തതിന്റെ പരിമിധി എക്കാലവും അലട്ടിയുരുന്നു .

നിരന്തര അന്വേഷണങ്ങള്‍ക്കവസാനം ബ്രിറ്റോള്‍ സിറ്റി സെന്ററില്‍ നിന്നും മൂന്ന് മൈലുകള്‍ക്കുള്ളില്‍ ഹോര്‍ഫീല്‍ഡ് ഈഡന്‍ ഗ്രോവിലാണ് മനോഹരമായ ദൈവാലയവും തൊട്ടുചേര്‍ന്ന് നാല് ബഡ് റൂമുകളോടുകൂടിയ പള്ളിമേടയും കണ്ടെത്തിയത്. ഒരേക്കറില്‍ പരം വിസൃതിയില്‍ രണ്ടു കാര്‍പാര്‍ക്കുകളും മതപഠനക്ലാസ്സുകള്‍ക്കുള്ള അനക്സസുമുണ്ട്. കൂടാതെ വിശാലമായ ഇലക്ട്രിഫൈഡ് സ്റ്റേജോടുകൂടിയ പാരിഷ് ഹാള്‍ ആയിരത്തില്‍ പരം കുടുംബങ്ങളുള്ള ഇടവക സമൂഹത്തിന് ഉപയുക്തമാവും.

സീറോ- മലബാര്‍സഭയുടെ  ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബീഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിദ്ധ്യത്തില്‍ സഭാതലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ദേവാലയ കൂദാശയും വെഞ്ചിരിപ്പും നടത്തും.ഇന്ന് വൈകീട്ട് നടക്കുന്ന മഹനീയ കര്‍മ്മങ്ങളില്‍ പങ്കെടുക്കാനും ഇടവക ജനത്തോടൊപ്പം സന്തോഷം പങ്കിടുവാനുമായി ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരിയച്ചനും പാരിഷ് കൗണ്‍സിലും അറിയിച്ചു.

വെഞ്ചരിപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട മോടിപിടിപ്പിക്കലും  പൗരസ്ത്യ സുറിയാനി രീതിയിലുളള മദ്ബഹാ ക്രമീകരങ്ങളും പൂര്‍ത്തിയാകുന്നതോടൊപ്പം പരിസര ശുചീകരണ പ്രവര്‍ത്തികളും പൂര്‍ത്തിയായി.

ഇതിനൊപ്പം ദേവാലയ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം നടത്തിയ മെഗാ റാഫിള്‍ ടിക്കറ്റിന്റെ സമ്മാനം ഇന്ന് കൈമാറും. നറുക്കെടുപ്പില്‍ അഞ്ചു വിജയികളെ കണ്ടെത്തിയിരുന്നു. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 25000 പൗണ്ടാണ് ഒന്നാം സമ്മാനം.

bristol-syro-malabar-4

ലോ ആന്‍ഡ് ലോയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത 5000 പൗണ്ട് രണ്ടാം സമ്മാനവും എംജി ട്യൂഷണ്‍ സ്്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 1000 പൗണ്ട് വീതം 3 പേർക്ക് മൂന്നാം സമ്മാനങ്ങളും ഇന്ന് വിതരണം ചെയ്യും.




കൂടുതല്‍വാര്‍ത്തകള്‍.