മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ക്രിക്കറ്റ് ക്ലബിന്റ ഈ വര്‍ഷത്തെ ഫാമിലി ഓണാഘോഷം 22 - ാം തിയതി ഞായറാഴ്ച നടന്നു. ഓണാഘോഷത്തിന് ആവേശമായി മാവേലിമന്നനും അത്തപ്പൂക്കളും.
ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നടന്ന മനോഹരമായ തിരുവാതിരകളിയും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാകായിക മത്സരങ്ങളും ഏവരുടെയും മനസില്‍ ബല്യകാലത്തിന്റെ ഗൃഹാദുര ഓര്‍മ്മകള്‍ സമ്മാനിച്ചു. വിഭവസമൃദ്ധമായ ഓണസാധ്യ എല്ലാവരുടെയും വയറും മനസും നിറയ്ക്കുന്നതായിരുന്നു.
തുടര്‍ന്നുനടന്ന സമാപനയോഗത്തില്‍ ക്ലബ്മായി ഈ വര്‍ഷം സഹകരിച്ച സ്‌പോണ്‍സര്‍മാരായ Edex, Kuttandan taste, Malabar store, pinnacle financial solutions Ltd. Lulu Mini Mart. തുടങ്ങിയവര്‍ക്ക് നന്ദിരേഘപെടുത്തികൊണ്ട് ഈവര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ അവസാനിപ്പിക്കുകയും ചെയ്തു.