ബ്രിസ്റ്റോള്‍ : ഒരു ദശാബ്ദത്തിലേറെയായി ബ്രിസ്റ്റോള്‍ മലയാളികളുടെ ഹൃദയത്തുടിപ്പായ ''ബ്രിസ്‌ക' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബ്രിസ്റ്റോള്‍ കേരളലൈറ്റ്‌സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഒണാഘോഷത്തിന്റെ ഭാഗമായുള്ള ആയിരത്തില്‍പരം പേര്‍ക്കുള്ള ഓണസദ്യയും കലാസന്ധ്യയും സെപ്തംബര്‍ 28 ശനിയാഴ്ച നടക്കും.
കഴിഞ്ഞ വര്‍ഷത്തേതുപോലെ ഇപ്രാവശ്യവും സിറ്റി ഹാള്‍ തന്നെയാണ് ആഘോഷങ്ങള്‍ക്ക് വേദിയാവുകയെന്ന് പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്‍ ,ജനറല്‍ സെക്രട്ടറി ഡെന്നിസ് സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.
രാവിലെ പതിനൊന്ന് മണിക്കാരംഭിക്കുന്ന സദ്യ പല ട്രിപ്പുകളിലായി 3 മണിയോടുകൂടി അവസാനിക്കും. തുടര്‍ന്നുള്ള കലാസന്ധ്യയില്‍ വിവിധ കലപപരിപാടികള്‍ അരങ്ങേറും . ബ്രിസ്‌കയുടെ അടിസ്ഥാന ഘടകങ്ങളായ വിവിധ ലോക്കല്‍ അസോസിയേഷനുകളിലെ അംഗങ്ങളും ,പുറത്തുനിന്നുള്ള പ്രൊഫണല്‍ താരങ്ങളും കലാസന്ധ്യയില്‍ വിരുന്നേകും.
കഴിഞ്ഞ വര്‍ഷം സ്വതസിദ്ധമായ ശൈലിയിലൂടെ സദസ്സിനെ കയ്യിലെടുത്ത അവതാരിക അനുശ്രീയുടെ സാന്നിദ്ധ്യം ഇത്തവണയും പരിപാടികളെ കൊഴുപ്പിക്കും.
ഓണസദ്യയുടെയും കലാസന്ധ്യയുടെയും വിജയത്തിനായി പ്രസിഡന്റ് , സെക്രട്ടറി എന്നിവരോടൊപ്പം മറ്റ് ഭാരവാഹികളും കമ്മറ്റിയംങ്ങളുമായ മിനി സ്‌കറിയാ, റ്റോം ലൂക്കോസ് , ഡെന്നിസ് ഡാനിയേല്‍, ഷാജി സ്‌കറിയാ, ബിജിന്‍ സ്വാമി,മോന്‍സി മാത്യു , ജയിംസ് തോമസ്, ജിജോ പാലാട്ടി, ജോഷി ജോര്‍ജ്, ലൈജു, സജി മാത്യു, സബിന്‍ എമ്മാനുവല്‍, ജാക്‌സന്‍ ജോസഫ് ,നൈസന്റ്‌ജേക്കബ് , ബിജു രാമന്‍ എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ സബ് കമ്മറ്റികള്‍ എണ്ണയിട്ട യന്ത്രസമാനം പ്രവര്‍ത്തനനിരതമാണ്.