CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 29 Minutes 33 Seconds Ago
Breaking Now

ബ്രിട്ടനിലെ കുടുംബ ബജറ്റില്‍ ഇടിത്തീയായി എനര്‍ജി നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ വര്‍ദ്ധിക്കും; വീക്കെന്‍ഡില്‍ തന്നെ മീറ്റര്‍ റീഡിംഗ് സമര്‍പ്പിച്ച് തല്‍ക്കാലം രക്ഷപ്പെടാന്‍ ഉപദേശിച്ച് വിദഗ്ധര്‍; കൂടുതല്‍ ചാര്‍ജ്ജിന് ഇരയാകുന്നത് ഒഴിവാക്കാന്‍ ഈ വഴി

സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള വീടുകള്‍ക്ക് അടുത്ത മാസം 1 മുതല്‍ 10 ശതമാനത്തോളമാണ് നിരക്ക് വര്‍ദ്ധിക്കുന്നത്

ഒക്ടോബര്‍ 1 മുതല്‍ ബ്രിട്ടനിലെ ഭവനങ്ങളില്‍ നിന്നും ഈടാക്കുന്ന എനര്‍ജി നിരക്കുകളില്‍ വര്‍ദ്ധന പ്രാബല്യത്തില്‍ വരും. ഇത് ജനങ്ങളെ സംബന്ധിച്ച് പോക്കറ്റില്‍ നിന്നും വലിയ വ്യത്യാസത്തില്‍ തുക വര്‍ദ്ധിക്കാന്‍ ഇടയാക്കുകയും ചെയ്യും. ഈ ഘട്ടത്തിലാണ് വരുന്ന ചൊവ്വാഴ്ചയിലെ നിരക്ക് വര്‍ദ്ധനവില്‍ നിന്നും താല്‍ക്കാലികമായി രക്ഷപ്പെടാന്‍ വിദഗ്ധര്‍ ഒരു ഐഡിയ മുന്നോട്ട് വെയ്ക്കുന്നത്. 

കുറഞ്ഞ നിരക്കില്‍ ഉപയോഗിച്ചിരുന്ന എനര്‍ജിക്ക് കൂടുതല്‍ തുക നല്‍കേണ്ടി വരുന്നത് ഒഴിവാക്കാന്‍ ഈ വീക്കെന്‍ഡില്‍ തന്നെ മീറ്റര്‍ റീഡിംഗ് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള വീടുകള്‍ക്ക് അടുത്ത മാസം 1 മുതല്‍ 10 ശതമാനത്തോളമാണ് നിരക്ക് വര്‍ദ്ധിക്കുന്നത്. രാജ്യത്തെ 85% വീടുകളും ഈ താരിഫിലാണ്. എനര്‍ജി റെഗുലേറ്ററായ ഓഫ്‌ജെം പ്രൈസ് ക്യാപ്പില്‍ വരുത്തിയ മാറ്റമാണ് ഒക്ടോബറില്‍ പ്രതിഫലിക്കുന്നത്. UK electricity bills highest in Europe - Energy Live News

എന്നാല്‍ ഇതിന് മുന്‍പ് മീറ്റര്‍ റീഡിംഗ് എടുക്കുന്നത് വഴി സപ്ലൈയര്‍ നിങ്ങളുടെ ഉപയോഗത്തിനുള്ള നിരക്ക് നിശ്ചയിക്കാന്‍ പുതിയ ക്യാപ്പ് പ്രയോജനപ്പെടുത്തുന്നത് ഒഴിവാക്കാം. മറിച്ചായാല്‍ കൂടുതല്‍ ഉപയോഗിച്ചെന്ന നിലയില്‍ ഉയര്‍ന്ന നിരക്കില്‍ ചാര്‍ജ്ജ് ഈടാക്കും. അതിനാല്‍ ഈ വീക്കെന്‍ഡില്‍ തന്നെ മീറ്റര്‍ റീഡിംഗ് എടുക്കുന്നത് താല്‍ക്കാലിക ആശ്വാസം നല്‍കും.

അവസാന നിമിഷത്തിലേക്ക് ഇത് മാറ്റിവെച്ചാല്‍ സപ്ലൈയറുടെ വെബ്‌സൈറ്റിലും, ഫോണ്‍ ലൈനിലും തിരക്കേറുന്നതിനാല്‍ ഇതിന് സാധിക്കാതെ പോകാനും ഇടയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിച്ചവര്‍ക്ക് ഇത് ഓട്ടോമാറ്റിക്കായി നടപ്പാകും. 




കൂടുതല്‍വാര്‍ത്തകള്‍.