ബ്രിസ്‌റ്റോളുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ പൊന്നോണം കൊണ്ടാടി... ബ്രിസ്‌റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സിറ്റി ഹാളില്‍ ഇന്നലെ 11 മണി മുതല്‍ ആരംഭിച്ചു.
മട്ടാഞ്ചേരി കിച്ചന്‍ ഒരുക്കിയ ഗംഭീരമായ ഓണ സദ്യയോടെയാണ് ഓണാഘോഷം തുടങ്ങിയത്. രുചികരമായ ഓണസദ്യ ആസ്വദിച്ച ശേഷം ഓണാഘോഷത്തിന്റെ മറ്റ് പരിപാടികളിലേക്ക് കടന്നു. ആയിരത്തോളം പേരാണ് ഓണസദ്യ കഴിച്ചത്.
പിന്നീട് വാശിയേറിയ വടംവലി മത്സരം നടന്നു. അഞ്ഞൂറാനും മക്കളും വാശിയേറിയ വടംവലി മത്സരത്തില്‍ വിജയിച്ചു.
ബ്രിസ്‌ക അംഗ അസോസിയേഷനുകളുടേയും ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സ് കുട്ടികളും അയല്‍ക്കൂട്ടങ്ങളുടേയും ബ്രിസ്‌കയുടെ മറ്റ് അംഗങ്ങളുടേയും കലാപരിപാടികളാണ് പിന്നീട് അരങ്ങേറിയത്.
ലിറില്‍ ചെറിയാന്‍ കൊറിയോഗ്രാഫി ചെയ്ത ഡാന്‍സ് തന്നെ ഏവരുടേയും ഹൃദയം കീഴടക്കി.
ബ്രിസ്‌ക സെക്രട്ടറി ഡെന്നീസ് സെബാസ്റ്റ്യന്‍ ഏവരേയും സ്വാഗതം ചെയ്തു.തിരുവനന്തപുരം മുന്‍ കളക്ടറും മികച്ച കളക്ടര്‍ക്കുള്ള അവാര്‍ഡ് ജേതാവുമായ ജെറോമിക് ജോര്‍ജ്ജ് ഐഎഎസ് ആയിരുന്നു ഓണാഘോഷത്തിലെ മുഖ്യ അതിഥി.
ബ്രിസ്‌ക പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്‍, കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് , സെക്രട്ടറി ഡെന്നീസ് സെബാസ്റ്റ്യന്‍ മറ്റ് ഭാരവാഹികളും ചേര്‍ന്ന് ഓണാഘോഷം നിലവിളക്കു കൊളുത്തി ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.
എല്ലാ ബ്രിസ്‌റ്റോള്‍ മലയാളി അംഗങ്ങള്‍ക്കും അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് സാജന്‍ സെബാസ്റ്റിയന്‍ നന്ദി പറഞ്ഞു. ബ്രിസ്‌കയുടെ വളര്‍ച്ചയ്ക്ക് അയല്‍ക്കൂട്ടങ്ങളും മറ്റ് അംഗങ്ങളുടേയും പങ്ക് സാജന്‍ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ഏവര്‍ക്കും ഓണാശംസകളും നേര്‍ന്നു.
വിശിഷ്ട അതിഥിയായി എത്തിയ ജെറോമിക് ജോര്‍ജ്ജ് ഐഎഎസ് തന്റെ പ്രസംഗത്തില്‍ ബ്രിസ്‌കയെ അഭിനന്ദിച്ചു. പ്രവാസികളായിരിക്കുമ്പോഴാണ് നമ്മള്‍ ഓണം ഗംഭീരമായി ആസ്വദിക്കുന്നത്. പ്രവാസി ആയിരിക്കുമ്പോള്‍ മലയാളികളുടെ സംസ്‌കാരത്തിന്റെ തനിമ ഉയര്‍ത്തിപിടിക്കാന്‍ നമ്മള്‍ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടേയിരിക്കും. ഐക്യത്തെ കൂടുതല്‍ കരുത്തുറ്റതാക്കും. അതിനായി ബ്രിസ്‌ക ചെയ്യുന്ന കാര്യങ്ങള്‍ വളരെ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.
ജിസിഎസ്ഇ എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് വിശിഷ്ടാതിഥി ജെറിമോക് ജോര്‍ജ്ജ് ഐഎഎസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ബ്രിസ്‌ക ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായി രജിസ്റ്റര്‍ ചെയ്തു.ബ്രിസ്‌കയുടെ മുന്‍ പ്രസിഡന്റുമാരും വിശിഷ്ടാതിഥിയായ കളക്ടറും ചേര്‍ന്ന് അനാഛാദനം ചെയ്തു. ബ്രിസ്‌കയ്ക്ക് ഇനി കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ട സമയമായെന്ന് ചാരിറ്റബിള്‍ രജിസ്‌ട്രേഷന്‍ ഓര്‍ഗനൈസേഷനായതിനെ കുറിച്ച് പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.
ബ്രിസ്‌ക കള്‍ച്ചറല്‍ സെക്രട്ടറി മിനി സ്‌കറിയ ഏവര്‍ക്കും നന്ദി പറഞ്ഞു.
വേദിയില്‍ മനോഹരമായ തിരുവാതിരക്കളിയായിരുന്നു പിന്നീട്. ഓണപ്പാട്ടും കൂടിയെത്തിയതോടെ ഓണത്തിന്റെ ആവേശം അലതല്ലുന്ന നിമിഷങ്ങളായിരുന്നു പിന്നീട്.
ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലിയെ ആഘോഷ പൂര്‍വ്വം വരവേറ്റു...സ്‌നേഹ അയല്‍ക്കൂട്ടം ഒരുക്കിയ ഓപ്പണിങ്ങ് ഡാന്‍സ് ഏവരുടേയും ഹൃദയം കീഴടക്കി.
സ്വതസിദ്ധ ശൈലിയിലൂടെ സദസ്സിനെ കയ്യിലെടുത്ത അവതാരിക അനുശ്രീയുടെ അവതരണം ഏറെ മികച്ചതായിരുന്നു.
ബ്രിസ്‌ക കലാസന്ധ്യയില്‍ കുട്ടികള്‍ ഒരുക്കിയത് മനോഹരമായ കലാ വിരുന്നായിരുന്നു. വലിയ വേദികളെ പോലും കിടപിടിക്കുന്ന രീതിയില്‍ നൃത്തചുവടുകള്‍ വച്ച് ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സ് കുട്ടികള്‍ വേദിയില്‍ നിറഞ്ഞാടി.
ചാനലുകളില്‍ പാരഡി ഗാനങ്ങളുമായെത്തി ശ്രദ്ധേയനായ കേശവന്‍ മാമ്മനും തന്റെ സ്വതസിദ്ധ ശൈലിയില്‍ കാണികളില്‍ ചിരി പടര്‍ത്തി
ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ബോളിവുഡ് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, പാട്ടുകള്‍, സ്‌കിറ്റ് എന്നിങ്ങനെ ഓണാഘോഷത്തിന്റെ ഗംഭീരമാക്കി കലാപരിപാടികള്‍.
അറഫത്ത് ടീമിന്റെ സ്റ്റേജ് ഷോയും കൂടിയായതോടെ വേദിയെ ഇളക്കിമറക്കുന്ന പരിപാടികളാണ് ഇക്കുറി ബ്രിസ്‌ക ഓണാഘോഷത്തിന്റെ ഭാഗമായത്.
പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ഡെന്നീസ് സെബാസ്റ്റ്യന്‍, മറ്റ് ഭാരവാഹികളായ മിനി സ്‌കറിയാ, ടോം ലൂക്കോസ്, ഡെന്നിസ് ഡാനിയേല്‍, ഷാജി സ്‌കറിയാ , ബിജിന്‍ സ്വാമി, മോന്‍സി മാത്യു, ജെയിംസ് തോമസ്, ജിജോ പാലാട്ടി, ജോഷി ജോര്‍ജ്, ലൈജു, സജി മാത്യു, സബിന്‍ എമ്മാനുവല്‍, ജാക്‌സന്‍ ജോസഫ്, നൈസന്റ് ജേക്കബ്, ബിജു രാമന്‍ എന്നിവര്‍ കണ്‍വീനര്‍മാരായ സബ് കമ്മറ്റികളുടെ ചിട്ടയായ പ്രവര്‍ത്തനമാണ് ഇത്രയും മനോഹരമായ ഓണാഘോഷം സമ്മാനിക്കാന്‍ കാരണം.
ഒരുമയുടെ ആഘോഷമായ ഓണം അതിന്റെ എല്ലാ മനോഹാരിതയോടും കൂടി ബ്രിസ്‌റ്റോള്‍ മലയാളികള്‍ ആഘോഷിച്ചു. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു.