CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 20 Minutes 20 Seconds Ago
Breaking Now

പള്‍സര്‍ സുനിയുടെ സഞ്ചാരം ആഡംബര കാറുകളില്‍; സാമ്പത്തിക ഉറവിടത്തെപ്പറ്റി സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം

ഇടത്തരം സാമ്പത്തിക പശ്ചാത്തലമുള്ള പള്‍സര്‍ സുനിയുടെ സാമ്പത്തിക ഉറവിടത്തെപ്പറ്റിയാണ് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

വിചാരണയിലെ കാലതാമസം പിടിവള്ളിയാക്കിയാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ നിന്ന് ജാമ്യത്തിലിങ്ങിയത്. ഏഴരവര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ 20 ന് 2 ലക്ഷം രൂപയുടെ ആള്‍ജാമ്യത്തിലാണ് എറണാകുളം സബ് ജയിലില്‍ നിന്നും പള്‍സര്‍ സുനി പുറത്തിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ പള്‍സര്‍ സുനിയുടെ സഞ്ചാരം ആഡംബര വാഹനങ്ങളിലാണെന്ന കണ്ടെത്തലില്‍ അന്വേഷണം തുടങ്ങിയിരിക്കുകയാണ് സ്‌പെഷല്‍ ബ്രാഞ്ച്.

ഇടത്തരം സാമ്പത്തിക പശ്ചാത്തലമുള്ള പള്‍സര്‍ സുനിയുടെ സാമ്പത്തിക ഉറവിടത്തെപ്പറ്റിയാണ് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പള്‍സര്‍ സുനി വിചാരണയ്ക്കായി അടക്കം കോടതിയിലെത്തുന്നത് കാല്‍കോടി രൂപയോളം വിലവരുന്ന വാഹനങ്ങളിലാണ്. കിയ കാര്‍ണിവല്‍, ഥാര്‍ തുടങ്ങിയ വാഹനങ്ങളിലാണ് പള്‍സര്‍ സുനിയുടെ സഞ്ചാരമത്രയും.

കിയ കാര്‍ണിവല്‍ എന്ന 30 ലക്ഷം വിലവരുന്ന ആഢംബര കാറിലായിരുന്നു സെപ്റ്റംബര്‍ 26 ന് എറണാകുളം ജില്ല മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ടാം ഘട്ട വിചാരണയ്ക്കായി പള്‍സര്‍ സുനിയെത്തിയത്. തൊട്ടടുത്ത ദിവസം ഥാര്‍ ജീപ്പിലെത്തി. 16 മുതല്‍ 20 ലക്ഷം രൂപ വിലയുളള ഈ വാഹനം (KL 66D 4000) കുട്ടനാട് ആര്‍ടിഒ രജിസ്‌ട്രേഷനില്‍ കുഞ്ഞുമോളെന്ന വ്യക്തിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള പള്‍സര്‍ സുനിക്ക് എവിടെ നിന്നാണ് ഈ ആഢംബര വാഹനങ്ങള്‍ ലഭിക്കുന്നതെന്നതും സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

അതേസമയം ഒരൊറ്റ സിം മാത്രം ഉപയോഗിക്കണമെന്ന കോടതി വ്യവസ്ഥ പള്‍സര്‍ സുനി പാലിക്കുന്നുണ്ടോ എന്നതിലും പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്. അടുത്ത ബന്ധുവിന്റെ പേരിലുള്ള സിമ്മില്‍ നിന്ന് സുനില്‍ പലരെയും ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. പെരുമ്പാവൂരിലെ കോടനാടുള്ള സുനിയുടെ വീട്ടില്‍ പൊലീസ് നിരീക്ഷണമുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.