CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 55 Minutes 32 Seconds Ago
Breaking Now

ഒരുമയുടെ പൊന്നോണം ആഘോഷിച്ച് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ; വടംവലിയും ഓണസദ്യയും കലാപരിപാടികളുമായി മധുര സ്മരണകള്‍ ഉണർത്തിയ ആഘോഷം...

ഒരുമയുടെ ഓണം ആഘോഷത്തോടെ കൊണ്ടാടി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ജിഎം സിഎ).നാട്ടിലെ ഓണക്കാഴ്ചകളെ അനുസ്മരിക്കുന്നതായിരുന്നു ജിഎംസിഎയുടെ ഓണാഘോഷം. അംഗങ്ങളുടെ ഒത്തൊരുമയോടെയുള്ള ആഘോഷ ഒരുക്കങ്ങള്‍ ഉത്സവ പ്രതീതി തന്നെയാണ് സൃഷ്ടിച്ചത്. 

125 ഓളം കുടുംബങ്ങള്‍ ഒരുമിക്കുന്ന ജിഎംസിഎയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു ഇക്കുറി ഓണാഘോഷം. ചര്‍ച്ച് ഡൗണ്‍ കമ്യൂണിറ്റി സെന്ററിലായിരുന്നു ആഘോഷം.

11 മണിയോടെ മനോഹരമായ പൂക്കളമൊരുക്കി കൊണ്ടാണ് ആഘോഷം തുടങ്ങിയത് . പിന്നീട് വാശിയേറിയ വടംവലി മത്സരം നടന്നു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ടീമുകളായി നടന്ന മത്സരം ആവേശം തീര്‍ത്തു.

ശേഷം വിഭവ സമൃദ്ധമായ ഓണസദ്യ ഏവരും ആസ്വദിച്ചു. 

ഓണാഘോഷ ചടങ്ങുകളുടെ മാറ്റുകൂട്ടുന്ന കാഴ്ചയായിരുന്നു മാവേലിയെ വരവേല്‍ക്കല്‍ .ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് വരവേറ്റു.

എല്ലാ അംഗങ്ങള്‍ക്കും മാവേലി ഓണാശംസകള്‍ നേര്‍ന്നു. മാവേലിക്കൊപ്പം പ്രസിഡന്റ് ഫിലിപ്പ് കണ്ടോത്ത്, സെക്രട്ടറി ജിജി ജോണ്‍, ട്രഷറര്‍ സിയോണ്‍ ജോസ്,  വൈസ് പ്രസിഡന്റ് ജോണ്‍സി ജിംസണ്‍ ജോയ്ന്റ് സെക്രട്ടറി വിനയ് തങ്കപ്പന്‍ , പിആര്‍ഒ ബിനോയ് ജോണ്‍ ആര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സായ ഡോണ സിയോണ്‍, സിജി ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് വിളക്ക് കൊളുത്തി ഓണാഘോഷം ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. സെക്രട്ടറി ജിജി ജോണ്‍ ഏവരേയും സ്വാഗതം ചെയ്തു.

പ്രസിഡന്റ് ഫിലിപ്പ് കണ്ടോത്ത് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ കഴിഞ്ഞ പത്തുമാസം കൊണ്ട് 125 കുടുംബങ്ങളായി അസോസിയേഷന് വളരാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് വ്യക്തമാക്കി.

നമ്മുടെ അസോസിയേഷന്‍ അംഗങ്ങള്‍ തമ്മിലുള്ള കൂട്ടായ്മ തന്നെയാണ് ഇതിന്റെ കാരണം. ഇനിയും ഒരുമയുടെ സന്ദേശം നല്‍കി മാതൃകയാകാന്‍ ജിഎംസിഎയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയും പ്രസിഡന്റ് പങ്കുവച്ചു. ഓണാഘോഷം മനോഹരമാക്കി തീര്‍ക്കാന്‍ അസോസിയേഷന് ഒപ്പം നിന്ന സ്‌പോണ്‍സേഴ്‌സിനും അദ്ദേഹം നന്ദി പറഞ്ഞു.

പാട്ടും നൃത്തവുമായി ഗംഭീര കലാപ്രകടനങ്ങളായിരുന്നു പിന്നീട് വേദിയില്‍. തിരുവാതിരയും ഡാന്‍സും പാട്ടുമായി 20 ഓളം കലാപരിപാടികളാണ് വേദിയെ കീഴടക്കിയത്. .വൈബ്രന്‍സ് ദൃശ്യ ശബ്ദ വിസ്മയം തീര്‍ത്ത വേദി ഏവര്‍ക്കും ഒരു കൗതുക കാഴ്ച തന്നെയായിരുന്നു.

ഒരുപിടി മനോഹരമായ പാട്ടുകള്‍ കോര്‍ത്തിണക്കിയ ഗാനമേളയും പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി. റാഫിള്‍ ടിക്കറ്റിന്റെ പ്രൈസ് വിതരണവും വേദിയില്‍ നടന്നു.

സ്‌പോര്‍ട്‌സ് ഡേ ആര്‍ട്‌സ് ഡേയില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ജോണ്‍സി ജിംസണ്‍ ഏവര്‍ക്കും നന്ദി പറഞ്ഞുലൈവ് ഓര്‍ക്കസ്ട്രയില്‍ ജിനു പണിക്കര്‍ ആന്‍ഡ് ടീമിന്റെ മാസ്മരീക പ്രകടനം ഹൃദ്യമായി. 

വൈകീട്ട് എല്ലാ അംഗങ്ങള്‍ക്കും ചിക്കന്‍ ബിരിയാണി പാഴ്‌സലായി കൈമാറി. 

അസോസിയേഷന്റെ ആദ്യ ഓണാഘോഷം തന്നെ ഇത്രയും മികവുറ്റതാക്കാന്‍ കാരണം പ്രസിഡന്റും സെക്രട്ടറിയും മറ്റ് ഭാരവാഹികളും ചേര്‍ന്നുള്ള വലിയ മുന്നൊരുക്കങ്ങള്‍ തന്നെയാണ്. 

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ഓണാഘോഷത്തിന്റെ മുഖ്യ സ്‌പോണ്‍സറായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.