CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 48 Seconds Ago
Breaking Now

ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി എംബസി; അടിയന്തിര യോഗം വിളിച്ച് യുഎന്‍

സുരക്ഷിത സ്ഥലങ്ങളില്‍ തുടരണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നുമാണ് ഇന്ത്യന്‍ എംബസി നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഇസ്രായേലിലെ ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് യുഎന്‍ രക്ഷാസമിതി. ന്യൂയോര്‍ക്കിലാണ് യുഎന്‍ രക്ഷാസമിതി ഇന്ന് അടിയന്തിര യോഗം ചേരുന്നത്. മേഖലയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തര യോഗം.

സംഘര്‍ഷത്തിന് പിന്നാലെ ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്ക് എംബസി ജാഗ്രതാനിര്‍ദേശം നല്‍കി. സുരക്ഷിത സ്ഥലങ്ങളില്‍ തുടരണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നുമാണ് ഇന്ത്യന്‍ എംബസി നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം തങ്ങള്‍ സുരക്ഷിതരാണെന്ന് ഇസ്രയേലിലുള്ള മലയാളികള്‍ ഉള്‍പ്പടെ ഉള്ളവര്‍ പറഞ്ഞു. ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതുകൊണ്ട് അപകടം സംഭവിച്ചില്ലെന്നും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതില്‍ ആശങ്കയുണ്ടെന്നുംഅവര്‍ പറഞ്ഞു.

അതേസമയം ഇസ്രായേല്‍ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡനും കമല ഹാരിസും ദേശീയ സുരക്ഷാ കൗണ്‍സിലുമായി അടിയന്തര യോഗം ചേര്‍ന്നു. ഇസ്രയേലിന്റെ തുടര്‍ നടപടികളെക്കുറിച്ച്, അമേരിക്ക, ഇസ്രയേല്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.