CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 27 Minutes 56 Seconds Ago
Breaking Now

കഥകളിയുടെ വിസ്മയ കാഴ്ചക്കായി ബ്രിസ്റ്റോള്‍ ഒരുങ്ങുന്നു ,ഒക്ടോബര്‍ അഞ്ചിന്

കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ ആദ്യ നവരാത്രി സംഗീതോത്സവമായ ശ്രീരാഗം സീസണ്‍ ഒന്നിന്റെ അഭൂതപൂര്‍വമായ ജനപിന്തുണയെ തുടര്‍ന്ന് ഈ വര്ഷം ശ്രീരാഗം -സീസണ്‍ 2 ,ബ്രിസ്റ്റോളില്‍ അരങ്ങേറുന്നു .

കേരളത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടി കൊടുത്ത പൈതൃക കലയായ 'കഥകളി ' ഒക്ടോബര്‍ അഞ്ചാം തീയതി ശനിയാഴ്ച ബ്രിസ്റ്റോള്‍ സാള്‍ട്‌ഫോര്‍ഡ് ഹാളില്‍ . പ്രമുഖ കലാസാംസകാരിക സംഘടനയായ കോസ്‌മോപൊളിറ്റന്‍ ക്ലബ്ബ് ബ്രിസ്റ്റോളിന്റെ ആഭിമുഖ്യത്തില്‍ കലചേതന കഥകളി കമ്പനി ആണ് ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ കലാകാരന്മാരെ അണിനിരത്തി   ബ്രിസ്റ്റോളില്‍ കഥകളി അവതരിപ്പിക്കുന്നത് .

അരങ്ങത്ത് കലാമണ്ഡലം ബാലകൃഷ്ണന്‍ , കലാമണ്ഡലം വിജയകുമാര്‍ , കലാമണ്ഡലം കുട്ടികൃഷ്ണന്‍ ,സദനം മോഹനന്‍ എന്നിവര്‍ നിറഞ്ഞാടും . കലാമണ്ഡലത്തിലെ ആദ്യത്തെ ,ചുട്ടി (MAKEUP ) കലാകാരിയായ കലാമണ്ഡലം ബാര്‍ബറ ആണ് ചമയം ഒരുക്കുന്നത് . സാങ്കേതിക സഹായം ,ശബ്ദം ,വെളിച്ചം നിര്‍വഹിക്കുന്നത് ഐസക് ലോറെന്‍സ് .

അത്യപൂര്‍വ്വമായി മാത്രം ഇംഗ്ലണ്ടിലെ വേദികളില്‍ അവതരിപ്പിക്കപെടുന്ന ,നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കലാരൂപം പഴയ തലമുറക്കും ,പുത്തന്‍ തലമുറക്കും ഒരുക്കുന്നത് വിജ്ഞാനത്തിന്റെയും ,വിസ്മയത്തിന്റെയും കാഴ്ചകള്‍  ആയിരിക്കും .പലര്‍ക്കും ഇത് പ്രവാസജീവിതത്തില്‍ കിട്ടുന്ന ഒരു അസുലഭമായ അവസരം ആയിരിക്കും .അഭൂതപൂര്‍വമായ ഈ കലാരൂപം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ് ടെയ്‌ലര്‍ വെബ്‌സൈറ്റിലൂടെയോ ,പോസ്റ്ററിലെ ക്യു .ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ  ബുക്ക് ചെയ്യാം .ഇനി വളരെ കുറച്ചു ടിക്കയറ്റുകള്‍ മാത്രമേ ബാക്കിയുള്ളൂവെന്ന് സംഘാടകര്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്ട്‌സ് ആപ്പ് സഹായത്തിനായി 07754724879 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക .

 

പ്ലാറ്റിനം സ്‌പോണ്‍സേര്‍സ് -AMPLEMORTGAGES .OFFICIAL CATERERES -SALKARA ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രമുഖ ഇന്ത്യന്‍ റസ്റ്റന്റ് ആയ SALKARA ഒരുക്കുന്ന രുചികരമായ ഇന്ത്യന്‍ ഭക്ഷണശാലയും ഈ സായാഹ്നത്തിന്റെ പ്രത്യേകതയാണ്

 

ടിക്കറ്റ് ബുക്ക് ചെയ്യാനായി ഈ ലിങ്കില്‍ ബുക്ക് ചെയ്യുക https://www.tickettailor.com/events/cosmopolitianclub/1242189

 

 https://youtu.be/MkX1TkYmMGM?si=aTKKcGsLUWj4_EAe

 




കൂടുതല്‍വാര്‍ത്തകള്‍.