CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 46 Minutes 20 Seconds Ago
Breaking Now

സര്‍ഗം സ്റ്റീവനേജ് ഒരുക്കുന്ന'മ്യൂസിക് & ഡീ ജെ നൈറ്റ്' നവംബര്‍ 10 ന് ഞായറാഴ്ച്ച

സ്റ്റീവനേജ്: സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന 'മ്യൂസിക് &, ഡീ ജെ നൈറ്റ്' നവംബര്‍ 10 ന് ഞായറാഴ്ച സ്റ്റീവനേജ്, ഓവല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും. ഞായറാഴ്ച  ഉച്ചകഴിഞ്ഞു രണ്ടര മുതല്‍ രാത്രി എട്ടുമണിവരെ നീണ്ടു നില്‍ക്കുന്ന ലൈവ് സംഗീത നിശയില്‍, സ്റ്റീവനേജില്‍ നിന്നുള്ള അനുഗ്രഹീത പ്രതിഭകളും, പ്രശസ്തരായ അതിഥി ഗായകരും ഗാനങ്ങള്‍ ആലപിക്കും. അസ്സോസ്സിയേഷന്‍ മെംബര്‍മാര്‍ക്കായി സൗജന്യമായിട്ടാവും 'സര്‍ഗം സ്റ്റീവനേജ്' സംഗീത നിശയൊരുക്കുന്നത്.

തിരക്കുപിടിച്ച പ്രവാസ ജീവിത  പിരിമുറുക്കങ്ങളിലും സമ്മര്‍ദ്ധങ്ങളിലും നിന്ന് മനസ്സിന് സന്തോഷവും ശാന്തതയും ആഹ്‌ളാദവും പകരാന്‍ അവസരം ഒരുക്കുന്ന മ്യൂസിക്ക് നൈറ്റില്‍, സംഗീത സാന്ദ്രമായ മണിക്കൂറുകള്‍ ആണ് ആസ്വാദകര്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്.  

സംഗീത നിശയോടനുബന്ധിച്ചു നടത്തുന്ന ഡീ ജെ യില്‍ മനസ്സൂം ശരീരവും  സംഗീത രാഗലയ താളങ്ങളില്‍ ലയിച്ച് ആറാടുവാനും, ഉള്ളം തുറന്ന് ആഹ്‌ളാദിക്കുവാനുമുള്ള  സുവര്‍ണ്ണാവസരമാവും സംജാതമാവുക.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സജീവ് ദിവാകരന്‍ : 07877902457,  

വിത്സി പ്രിന്‍സണ്‍ : 07450921739

നീരജ പടിഞ്ഞാറയില്‍ : 07493859312

പ്രവീണ്‍ തോട്ടത്തില്‍ : 07917990879

 

Venue: Oval Community Centre

Vardon Road, SG1 5RD, 

Stevenage. 

വാര്‍ത്ത അയച്ചത്

 

Appachan Kannanchira




കൂടുതല്‍വാര്‍ത്തകള്‍.