ഹമാസ് തലവന്‍ യഹ്യ സിന്‍വറിന്റെ അന്ത്യ നിമിഷങ്ങള്‍ പകര്‍ത്തിയ ഡ്രോണ്‍ ദൃശ്യം പുറത്തുവിട്ട് ഇസ്രയേല്‍ സൈന്യം. നിരായുധനായി തകര്‍ന്ന കെട്ടിടത്തിനകത്ത് സോഫയില്‍ ഇരിക്കുന്ന മുഖംമൂടി ധരിച്ച ഒരാള്‍ തന്റെ ദൃശ്യം പകര്‍ത്തുന്ന ഡ്രോണിന് നേരെ കൈയ്യില്‍ കരുതിയിരുന്ന വടി എറിയുന്നതാണ് വീഡിയോ ദൃശ്യം. സിന്‍വര്‍ കൊല്ലപ്പെട്ട് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ ദൃശ്യം ഇസ്രയേല്‍ പുറത്തുവിട്ടത്.
കൊല്ലപ്പെട്ടെന്ന ഇസ്രയേല്‍ വാദം ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. പലസ്തീനിലെ ഖാന്‍ യൂനിസ് അഭയാര്‍ത്ഥി ക്യാംപില്‍ ജനിച്ച സിന്‍വര്‍ യുദ്ധത്തടവുകാരനായി നീണ്ട കാലം ഇസ്രയേലിലെ ജയിലിലാണ് കഴിച്ചുകൂട്ടിയത്. പിന്നീട് സ്വതന്ത്രനായ ശേഷം തിരികെ പലസ്തീനിലെത്തിയ ഇയാള്‍ 2017 ല്‍ ഹമാസിന്റെ ഗാസയിലെ നേതാവായി. ഗാസയില്‍ കര്‍ശനമായ നിയമപാലനം നടപ്പാക്കിയ ശേഷമാണ് സിന്‍വര്‍ ലോകത്തെ ഞെട്ടിച്ച ഹമാസ് നീക്കത്തിന്റെ ആണിക്കല്ലായത്. ഇസ്രയേലില്‍ കഴിഞ്ഞ വര്‍ഷം ഹമാസ് നടത്തിയ അധിനിവേശ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 250 ഓളം പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ സൂത്രധാരനെന്ന് വിശേഷിക്കപ്പെട്ട യഹ്യ സിന്‍വറിനെ ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് ഇസ്രയേലിന് ഇല്ലാതാക്കാനായത്.