CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 39 Minutes 6 Seconds Ago
Breaking Now

സൈന്യത്തെ അവഹേളിച്ചെന്നാരോപിച്ച് സായി പല്ലവിക്കെതിരെ സൈബര്‍ ആക്രമണം

നടി സായി പല്ലവിക്കെതിരെ സൈബര്‍ ആക്രമണം. ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ചെന്നാണ് ആക്ഷേപം. 2022ലെ അഭിമുഖം കുത്തിപ്പൊക്കിയാണ് സൈബര്‍ ആക്രമണം. പാകിസ്ഥാനിലുള്ളവര്‍ ഇന്ത്യന്‍ സൈനികരെ തീവ്രവാദികളായി കണ്ടേക്കാം എന്ന പരാമര്‍ശത്തിലാണ് പ്രതിഷേധം ശക്തമാവുന്നത്. നക്‌സല്‍ പ്രസ്ഥാനത്തെ കുറിച്ചുള്ള പ്രതികരണത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിച്ചാണ് സൈബര്‍ ആക്രമണം. 2022 ല്‍ പുറത്തിറങ്ങിയ വിരാടപര്‍വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് ആ സമയം നല്‍കിയ അഭിമുഖത്തില്‍ സായ് പല്ലവി ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് മറ്റൊരു സൈനിക ചിത്രത്തിന്റെ റിലീസ് സമയത്ത് സൈബര്‍ ആക്രമണത്തില്‍ കലാശിച്ചിരിക്കുന്നത്. 

ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമായിരുന്നു അഭിമുഖത്തില്‍ സായ് പല്ലവി പറഞ്ഞിരുന്നത് . ഏതുതരത്തിലുള്ള അക്രമവും ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നും സായ് പല്ലവി ഇതേ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നക്‌സലുകളേക്കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ ഈ മറുപടിയിലെ ഒരു ഭാഗം മാത്രം ഉപയോഗിച്ചാണ്  നിലവില്‍ സായ് പല്ലവിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം. നേരത്തെ സമാന രീതിയിലെ ആക്രമണം നടന്ന സമയത്ത് താന്‍ ഒരു കമ്മ്യൂണിറ്റിയെയും ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അഭിമുഖത്തിലെ ഒരു ഭാഗം മാത്രം എടുത്ത് പ്രചരിപ്പിക്കുന്നതില്‍ വേദനയുണ്ടെന്നുമായിരുന്നു സായ് പല്ലവി പ്രതികരിച്ചത്. 

മറ്റന്നാള്‍ റിലീസ് ചെയുന്ന അമരന്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്താണ് സൈബര്‍ ആക്രമണം. തമിഴ്‌നാട്ടില്‍ നിന്നുള്ള മേജര്‍ മുകുന്ദ് വരദരാജന്റെ ബയോപ്പിക് ആണ് അമരന്‍. ഇതിന് പിന്നാലെ  രാമായണം സിനിമയില്‍ നിന്ന് സായി പല്ലവിയെ ഒഴിവാക്കണമെന്നും ആവശ്യം ശക്തമാവുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.