CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 17 Minutes 29 Seconds Ago
Breaking Now

ഏരിയാ സമ്മേളനങ്ങള്‍ക്ക് തുടക്കമിടാന്‍ സമീക്ഷ യുകെ; ദേശീയ സമ്മേളനം 30ന് ബെര്‍മിംഗ്ഹാമില്‍

ആവേശകരമായ യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സമീക്ഷ യുകെ ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുന്നു. അടുത്ത ശനിയാഴ്ചയോടെ ഏരിയ സമ്മേനങ്ങള്‍ക്ക് തുടക്കം കുറിക്കും.

ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബെര്‍മിംഗ്ഹാം, വെയില്‍സ് തുടങ്ങീ നാല് ഏരിയ സമ്മേളനങ്ങളും ഈ മാസം വിവിധ തീയതികളിലായി ചേരും. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പുതിയ ഏരിയ കമ്മിറ്റി രൂപീകരിക്കും. സംഘടനയെ മികവുറ്റതാക്കാന്‍ യൂണിറ്റ് സമ്മേളനങ്ങളില്‍ നിന്നും

ലഭിച്ച ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ഏരിയ സമ്മേളനം ചര്‍ച്ച ചെയ്യും. വിവിധ യൂണിറ്റുകളില്‍ നിന്നുള്ളവര്‍ സമ്മേളന പ്രതിനിധികളാകും. ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം  നല്‍കാന്‍ ഊര്‍ജ്ജ്വസ്വലരായ പുതിയ കമ്മിറ്റിയെ സമ്മേളനം

തെരഞ്ഞെടുക്കും. അതിനിടെ ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ജൂലൈ 31ന് നോര്‍ത്താംപ്റ്റണിലായിരുന്നു ഇത്തവണത്തെ ആദ്യ യൂണിറ്റ് സമ്മേളനം. ബ്രിട്ടനില്‍ ആകെ സമീക്ഷയ്ക്ക് 33 യൂണിറ്റുകളാണ് ഉള്ളത്. കരുത്തുറ്റ കമ്മിറ്റികള്‍ എല്ലായിടത്തും പ്രാബല്യത്തില്‍ വന്നു. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കിയാണ് കമ്മിറ്റികള്‍ രൂപീകരിച്ചത്. ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിന് ആവശ്യമായ

പ്രവര്‍ത്തനങ്ങളുമായി യൂണിറ്റ് കമ്മിറ്റികള്‍ സജീവമാണ്. ഈ മാസം 30ന് ബെര്‍മിംഗ്ഹാമിലാണ് ദേശീയ സമ്മേളനം. നേം പാരിഷ് സെന്റര്‍ ഹാളാണ് വേദി.

ഇരുന്നൂറോളം പ്രതിനിധികള്‍ ദേശീയ സമ്മേളത്തിന്റെ ഭാഗമാകും. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുന്ന സമ്മേളനം, അടുത്ത സമ്മേളന കാലയളവ് വരെയുള്ള നയപരിപാടികള്‍ ആസൂത്രണം ചെയ്യും. ചൂരല്‍മലയുടെ പുനര്‍നിര്‍മാണത്തിന് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ദേശീയ സമ്മേളനം ഒരു ദിവസത്തേക്ക് ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ആഘോഷ പരിപാടികള്‍ ഉള്‍പ്പടെ രണ്ട് ദിവസമായിരുന്നു സമ്മേളനം. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

 

നാഷണല്‍ സെക്രട്ടേറിയറ്റ്

സമീക്ഷ

 




കൂടുതല്‍വാര്‍ത്തകള്‍.