CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 7 Minutes 2 Seconds Ago
Breaking Now

യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ് റീജിയണ്‍ ചാമ്പ്യന്‍ ; ബര്‍മ്മിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി മികച്ച അസോസിയേഷനായി ; വേദിയെ ധന്യമാക്കി സോജന്‍ ജോസഫ് എംപിയും ദുര്‍ഗ്ഗ കൃഷ്ണയും

യുകെയിലെ മലയാളികള്‍ക്ക് യുക്മ ദേശീയ കലാമേളയെന്നത് വലിയൊരു ആഘോഷമാണ്. മത്സരങ്ങള്‍ക്കപ്പുറം ആത്മബന്ധമുണര്‍ത്തുന്ന ആഘോഷവുമാണ് ഓരോരുത്തര്‍ക്കും കലാമേള.

ആയിരക്കണക്കിന് മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന വലിയ വേദി. 15ാമത് യുക്മ കലാമേള  രാവിലെ 9 മണിമുതല്‍ രാത്രി 12 മണിവരെ നടന്നു. സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നത് തന്നെ ഇതിന്റെ സംഘാടകര്‍ക്ക് അഭിമാനകരമാണ്. കാരണം ആറു വേദികളിലായി വാശിയേറിയ മത്സരം നടക്കുമ്പോള്‍ ഈ സംഘാടന മികവ് എടുത്തു പറയേണ്ടതു തന്നെ.

യുക്മ നാഷണല്‍ കമ്മറ്റി അംഗങ്ങളും റിജ്യണല്‍ ഭാരവാഹികളും ആതിഥേയരായ ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്റെ അംഗങ്ങളും ചേര്‍ന്ന് ഒത്തൊരുമയോടെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്.

യുക്മ പ്രസിഡന്റ് ബിജു പെരിങ്ങത്തറയും സെക്രട്ടറി കുര്യന്‍ ജോര്‍ജും ജനറല്‍ കണ്‍വീനര്‍ ജയകുമാര്‍ നായരും മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കലാമേള വലിയ വിജയമായി.

വാശിയേറിയ മത്സരത്തില്‍ മിഡ്‌ലാന്‍ഡ് റീജ്യണ്‍ കിരീടം നിലനിര്‍ത്തി. 211 പോയന്റുകള്‍ നേടി.110 പോയിന്റുമായി യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ റണ്ണര്‍ അപ്പും 108 പോയിന്റുമായി ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ സെക്കന്റ് റണ്ണര്‍ അപ്പുമായി.

ചാമ്പ്യന്‍ അസോസിയേഷന്‍ 64 പോയന്റ് നേടിക്കൊണ്ട് ബര്‍മ്മിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയും 60 പോയന്റുമായി കെസിഡബ്ല്യുഎ ക്രോയ്ഡോണ്‍ റണ്ണറപ്പും 57 പോയിന്റുമായി ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റി സെക്കന്റ് റണ്ണറപ്പുമായി.

ലൂട്ടന്‍ കേരളൈറ്റ്സ് അസോസിയേഷന്റെ ടോണി അലോഷ്യസ് കലാപ്രതിഭയായപ്പോള്‍ വര്‍വ്വിക് ആന്‍ഡ് ലിവിങ്ടണ്‍ അസോസിയേഷന്റെ അമയ കൃഷ്ണ നിധീഷ് കലാതിലകപട്ടവും നേടി.

നാട്യമയൂരം ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ഇവ കുര്യാക്കോസും കവന്‍ട്രി കേരള കമ്യൂണിറ്റിയുടെ ഐശ്വര്യ വിനു നായരും നേടിയപ്പോള്‍ ഐഎംഎ ബാന്‍ബറിയുടെ ഡിയോണ്‍ റ്റിജു ഭാഷാ കേസരി പട്ടത്തിന് അര്‍ഹനായി.

ഔദ്യോഗിക ഉത്ഘാടനവും പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് മഹനീയമായി.

യുക്മ പ്രസിഡന്റ് ബിജു പെരിങ്ങത്തറ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ആഷ്ഫോര്‍ഡ് പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫാണ് കലാമേള ഉത്ഘാടനം നിര്‍വ്വഹിച്ചത്.യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തില്‍ ഓര്‍മ്മിക്കേണ്ടത്, മലയാളി സമൂഹത്തിന് യുക്മയുടെ സംഭാവന മികച്ചതെന്നും സോജന്‍ ജോസഫ് തന്റെ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

യോഗത്തില്‍ സോജന്‍ ജോസഫ് എംപിയെ യുക്മ ദേശീയ സമിതി ആദരിച്ചു. കണ്‍സര്‍വേറ്റിവ് മണ്ഡലത്തില്‍ വാശിയേറിയ മത്സരത്തില്‍ വിജയിച്ച് വലിയ നേട്ടം ഉണ്ടാക്കിയ സോജന്‍ ജോസഫ് യുകെ മലയാളികള്‍ക്കാകെ അഭിമാനമാണെന്ന് എംപിയെ ആദരിച്ച് കൊണ്ട് യുക്മ പ്രസിഡന്റ് പറഞ്ഞു.

മികച്ച കഥാപാത്രങ്ങളിലൂടെ മനസു കീഴടക്കിയ നടി ദുര്‍ഗ്ഗയ്ക്കും ആദരമര്‍പ്പിച്ചു.

യുക്മ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് ഏവരേയും പരിപാടിയിലേക്ക് സ്വാഗതമേകി. 

യുക്മയ്ക്കായി നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത ദുര്‍ഗ്ഗ കൃഷ്ണയാണ് സെലിബ്രിറ്റി ഗെസ്റ്റായി എത്തിയത്.കലാമേളകളില്‍ ആസ്വദിച്ച് അവതരിപ്പിക്കണമെന്ന് തന്റെ കലാമേളകളുടെ അനുഭവം പങ്കുവച്ച് ദുര്‍ഗ്ഗ കൃഷ്ണ പറഞ്ഞു

ഒരു കലാകാരന്‍ സംതൃപ്തിയോടെ കലകള്‍ ആസ്വദിച്ച് അവതരിപ്പിക്കണം, സമ്മാനങ്ങള്‍ തേടിയെത്തും, പിരിമുറുക്കം ഒഴിവാക്കി കലയെ ആസ്വദിച്ച് ചെയ്യുകയാണ് വേണ്ടതെന്ന് ദുര്‍ഗ്ഗ പറഞ്ഞു. വലിയ കൈയ്യടിയോടെയാണ് ദുര്‍ഗ്ഗയുടെ ഈ വാക്കുകള്‍ കാണികള്‍ സ്വീകരിച്ചത്.

യുക്മ ദേശീയ ഭാരവാഹികള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. ഇത്രയും വലിയൊരു കലാമത്സരം മികച്ചതാക്കാന്‍ പ്രവര്‍ത്തിച്ച ഏവരേയും ഒപ്പം പങ്കെടുത്ത ഏവര്‍ക്കും ജനറല്‍ കണ്‍വീനര്‍ ജയകുമാര്‍ നായര്‍ യോഗത്തില്‍ നന്ദി പറഞ്ഞു.

യുക്മ വേദിയില്‍ മലയാളി നഴ്‌സിങ് സമൂഹത്തിന്റെ പിന്തുണ തേടി മറ്റൊരു വിശിഷ്ട വ്യക്തികൂടി എത്തിയിരുന്നു.

റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ പ്രസിഡന്റായി മത്സരിക്കുന്ന ബിജോയെ വലിയ കൈയ്യടിയോടെയാണ് വരവേറ്റത്.

ആര്‍സിഎന്നിന്റെ നേതൃത്വത്തിലേക്ക് വരാനായി വോട്ട് ചെയ്ത് പിന്തുണക്കണമെന്ന് ബിജോയ് അഭ്യര്‍ത്ഥിച്ചു. ആര്‍സിഎന്‍ പോലെ നഴ്‌സിങ് മേഖലയിലെ വലിയ സംഘടനയുടെ നേതൃത്വത്തിലേക്ക് മലയാളി എത്തിയാല്‍ അത് മലയാളി സമൂഹത്തിനാകെ ഗുണം ചെയ്യും. ഇത്രയധികം മലയാളികള്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് മേഖലയുടെ ശബാദമാകാന്‍ ബിജോയ്ക്ക് സാധിക്കും

.ഏഴാം തിയതിയ്ക്കുള്ളില്‍ വോട്ട് ചെയ്ത് അയച്ചാല്‍ മാത്രമേ ഈ വലിയ നേട്ടം സ്വന്തമാക്കാനാകൂ. ബിജോയ് വിജയിച്ചാല്‍ അത് ചരിത്ര നേട്ടമാകും.

 




കൂടുതല്‍വാര്‍ത്തകള്‍.