CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 11 Minutes 28 Seconds Ago
Breaking Now

മുന്‍കാലങ്ങളില്‍ തനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട് ; തുറന്നു സമ്മതിച്ച് സാമന്ത

കഴിഞ്ഞ കുറച്ചു സിനിമകളില്‍ തന്റെ പ്രകടനം മികച്ചതല്ലായെന്നത് തുറന്നു സമ്മതിച്ച് നടി സാമന്ത. മുന്‍കാലങ്ങളില്‍ തനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും പല കാര്യങ്ങളും വിചാരിച്ചതുപോലെ നടന്നില്ലെന്നും തോല്‍വി സമ്മതിക്കുന്നുവെന്നും ഇന്‍സ്റ്റഗ്രാമിലെ ആസ്‌കി മീ എനിതിങ്ങ് സെഷനില്‍ സാമന്ത പറഞ്ഞു.

'ഞാന്‍ തിരഞ്ഞെടുക്കുന്ന ഓരോ റോളുകളും എന്നെ തന്നെ വെല്ലുവിളിക്കുന്നതാവണമെന്നും ഓരോ വെല്ലുവിളികളും കഴിഞ്ഞതിനേക്കാള്‍ പ്രയാസമേറിയതാവണമെന്നും ഞാന്‍ സ്വയം വാഗ്ദാനം നല്‍കിയിട്ടുണ്ട്.'

ശരിയാണ് മുന്‍കാലങ്ങളില്‍ എനിക്ക് തെറ്റുകള്‍ പറ്റി. പല കാര്യങ്ങളും വിചാരിച്ചതുപോലെ നടന്നില്ല. ഞാന്‍ തോല്‍വി സമ്മതിക്കുന്നു. കഴിഞ്ഞ കുറച്ചു സിനിമകളില്‍ എന്റെ പ്രകടനം മികച്ചതല്ലായെന്നത് ഞാന്‍ സമ്മതിക്കുകയാണ്' സാമന്ത പറഞ്ഞു.

'സിറ്റാഡല്‍: ഹണി ബണ്ണി' എന്ന ആക്ഷന്‍ സീരീസാണ് പുതിയതായി സാമന്തയുടേതായി റിലീസിനൊരുങ്ങുന്നത്. നവംബര്‍ ഏഴിനാണ് സീരീസിന്റെ റിലീസ്. സിറ്റാഡല്‍ എന്ന കഥാപാത്രത്തിന് വേണ്ടി എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്നും താരം വെളിപ്പെടുത്തി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.