CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 26 Minutes 40 Seconds Ago
Breaking Now

പാലക്കാട് പണമെത്തിയത് വിഡി സതീശന്റെ കാറില്‍ ; കെസി വേണുഗോപാലും പണം കൊണ്ടുവന്നെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്

കൃത്യമായ ബോധത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാഹനത്തിലാണ് പാലക്കാട്ടേയ്ക്ക് പണം എത്തിയതെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എകെ ഷാനിബ്. പ്രതിപക്ഷ നേതാവിന് ലഭിക്കുന്ന സുരക്ഷ ഉപയോഗിച്ചാണ് സതീശന്‍ പണം കടത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പാലക്കാട് എത്തിയപ്പോഴും പണം കൊണ്ടുവന്നെന്നും ഷാനിബ് കൂട്ടിച്ചേര്‍ത്തു.

താന്‍ കൃത്യമായ ബോധത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. പണം കൈകാര്യം ചെയ്യുന്നത് വിഡി സതീശന്റെ ബിനാമിയായ നവാസ് മാഞ്ഞാലിയാണെന്നും ഇയാള്‍ ഇഡി അന്വേഷണം നേരിടുന്നുണ്ടെന്നും ഷാനിബ് ആരോപിച്ചു. വ്യാജ ഐഡി നിര്‍മ്മിച്ച കേസിലെ ഫെനിയാണ് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കൊപ്പം സ്ഥിരമായി സഞ്ചരിക്കുന്നത്.

കാറില്‍ പണവും കൊണ്ട് ഓടി രക്ഷപ്പെട്ടതല്ലെന്നും ഫെനിയെ രക്ഷപ്പെടുത്തിയതാണെന്നും ഷാനിബ് കൂട്ടിച്ചേര്‍ത്തു. എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന്റെ മറവിലാണ് പണം കടത്തിയതെന്നും ഷാനിബ് പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് റെയ്ഡിന്റെ വിവരം ചോര്‍ന്നില്ലെങ്കില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പാലക്കാട് പിടികൂടാമായിരുന്നെന്നും ഷാനിബ് അഭിപ്രായപ്പെട്ടു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.