CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 9 Minutes 27 Seconds Ago
Breaking Now

യുക്മ - ലൈഫ് ലൈന്‍ പ്രൊട്ടക്ട് ബംപര്‍ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിന്റെ ഭാഗ്യവാന്‍ റെഡിച്ചിലെ സുജിത്ത് തോമസ്....രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിന്‍ എബ്രഹാമിന്

യുക്മ - ലൈഫ് ലൈന്‍ പ്രൊട്ടക്ടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച യുക്മ ബംപര്‍ ടിക്കറ്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നത് പോലെ നവംബര്‍ 2 ന് യുക്മ ദേശീയ കലാമേള വേദിയില്‍ വച്ച് നടക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനമായ പതിനായിരം പൗണ്ട് റെഡിച്ചിലെ സുജിത്ത് തോമസിന് ലഭിച്ചു.(ടിക്കറ്റ് നമ്പര്‍ - 06387). രണ്ടാം സമ്മാനം ഒരു പവന്‍ ബ്രിസ്റ്റോളിലെ കെവിന്‍ എബ്രഹാമും (ടിക്കറ്റ് നമ്പര്‍ - 01544 കരസ്ഥമാക്കി. രണ്ട് ഗ്രാം വീതം ഒരോ റീജിയണുകളില്‍ നിന്നുമുള്ള നറുക്കെടുപ്പ് വിജയികളായവര്‍ താഴെ പറയുന്നവരാണ്.

നോര്‍ത്ത് വെസ്റ്റ് റീജിയന്‍ - ചാക്കോ (ടിക്കറ്റ് നമ്പര്‍ - 04715)

മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ - ഫിലിപ്പ് ലൂക്കോസ് ( ടിക്കറ്റ് നമ്പര്‍ - 06009

സൗത്ത് വെസ്റ്റ് റീജിയന്‍ - സിജ്‌ന മേരി സാജു (ടിക്കറ്റ് നമ്പര്‍ - 01506)

ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ - അഭിജിത്ത് കൃഷണന്‍ ( ടിക്കറ്റ് നമ്പര്‍ - 09176)

സൗത്ത് ഈസ്റ്റ് റീജിയന്‍ - അലന്‍ (ടിക്കറ്റ് നമ്പര്‍ - 02308)

യോര്‍ക് ഷെയര്‍ റീജിയന്‍ - ഇര്‍ഷാദ് (ടിക്കറ്റ് നമ്പര്‍ - 03234)

മറ്റ് റീജിയണുകള്‍ നാഷണല്‍ - ബാവ വാസു (ടിക്കറ്റ് നമ്പര്‍ - 09602)

വിജയികളെ യുക്മ ദേശീയ സമിതി അഭിനന്ദിച്ചു.വിജയികളായവര്‍ക്ക് യുക്മ അടുത്ത് തന്നെ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ്, ട്രഷറര്‍ ഡിക്‌സ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

അലക്‌സ് വര്‍ഗ്ഗീസ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.