വയനാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി എ ഐ സി സി യുടെ കീഴിലുള്ള പ്രവാസി സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് - കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍. ഒരാഴ്ചയായി വിവിധ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു ഐ ഒ സി വോളന്റിയര്‍മാര്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്നതിനോടൊപ്പം സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ചു കൊണ്ട് മണ്ഡലങ്ങളില്‍ ഉടനീളം ഫ്‌ലെക്‌സും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.
ചേലക്കര പാലക്കാട് വയനാട് തുടങ്ങിയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്കു യഥാവിധം ശശി തരൂര്‍ എം പി, വി കെ ശ്രീകണ്ഠന്‍ എം പി ഷാഫി പറമ്പില്‍ എം പി, ടി സിദ്ദിഖ് എം എല്‍ എ തുടങ്ങിയവരുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തങ്ങള്‍ ക്രോഡീകരിച്ചത്. പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കാന്‍ എ ഐ സി സി സെക്രട്ടറിയും കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുള്ള എന്‍ ആര്‍ ഐ സെല്ലിന്റെ ചെയര്‍പേഴ്‌സണുമായ ഡോ. ആരതികൃഷ്ണ നേരിട്ടെത്തിയതോടു കൂടി പ്രവര്‍ത്തനങ്ങള്‍ ചൂട് പിടിക്കുകയായിരുന്നു. ഒരാഴ്ചക്ക് മുന്‍പ് ഐ ഒ സി നടത്തിയ ടി ഷര്‍ട്ട് വിതരണത്തിന്റെ ഉദ്ഘാടനം കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിക്കും മുന്‍ മന്ത്രി എ പി അനില്‍കുമാറും സംയുക്തമായി നിര്‍വഹിച്ചിരുന്നു.
അവസാന ഘട്ടത്തില്‍ പ്രവാസികളായ വോട്ടര്‍മാരെ നാട്ടിലെത്തിക്കുവാനും നാട്ടിലുള്ള ബന്ധുക്കളെ പരമാവധി പോളിംഗ് ബൂത്തിലെത്തിക്കുവാനുമുള്ള പ്രവര്‍ത്തനത്തിലാണ് വോളന്റീര്‍മാര്‍. യു കെയില്‍ നിന്നെത്തിയ നിരവധി ഐ ഓ സി പ്രവര്‍ത്തകര്‍ മണ്ഡലങ്ങളില്‍ തമ്പടിച്ചാണ് പ്രചാരണ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാകുന്നത്. ഐ ഒ സി (യു കെ) - കേരള ചാപ്റ്ററിന് കീഴിലുള്ള ക്യാമ്പയ്നിങ് കമ്മിറ്റിയാണ് നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ പ്രവര്‍ത്തങ്ങള്‍ ഏകോപിക്കുന്നത് കോര്‍ഡിനേറ്റര്‍ ആയ അഷീര്‍ റഹ്‌മാനാണ്
റോമി കുര്യാക്കോസ്