CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 51 Seconds Ago
Breaking Now

ജനനനിരക്ക് കുത്തനെ ഇടിയുന്നു'; റഷ്യയില്‍ 'മിനിസ്ട്രി ഓഫ് സെക്സ്' പരിഗണനയില്‍

ജോലിക്കിടയിലെ ഒഴിവുവേളകളില്‍ 'പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന' ആഹ്വാനം പുട്ടിന്‍ നേരത്തെ നടത്തിയിരുന്നു

റഷ്യയില്‍ ജനനനിരക്ക് കുത്തനെ ഇടിയുന്നത് പരിഹരിക്കാന്‍ 'മിനിസ്ട്രി ഓഫ് സെക്സ്' എന്ന പുതിയ മന്ത്രാലയം  പരിഗണനയില്‍. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ അനുയായിയും റഷ്യന്‍ പാര്‍ലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷന്‍ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയയാണ് ഇത് സംബന്ധിച്ച നിവേദനം പരിഗണിക്കുന്നത്. ജനനനിരക്ക് കൂട്ടുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.

ജോലിക്കിടയിലെ ഒഴിവുവേളകളില്‍ 'പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന' ആഹ്വാനം പുട്ടിന്‍ നേരത്തെ നടത്തിയിരുന്നു. മൂന്നാം വര്‍ഷത്തിലേക്ക് അടുക്കുന്ന യുക്രെയ്ന്‍ യുദ്ധത്തില്‍ ധാരാളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പക്ഷേ, രാജ്യത്തെ ജനനനിരക്കില്‍ കാര്യമായ കുറവാണ് ഉണ്ടാകുന്നതെന്നും പുട്ടിന്‍ പറഞ്ഞു. അതേസമയം ജനനനിരക്ക് ഉയര്‍ത്താനുള്ള നടപടികള്‍ എടുക്കണമെന്നും പുട്ടിന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ടുവരെ ലൈറ്റുകള്‍ അണച്ചും ഇന്റര്‍നെറ്റ് വിച്ഛേദിച്ചും, പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശങ്ങളിലൊന്ന്. വീട്ടമ്മമാര്‍ക്കു ശമ്പളം നല്‍കുക, അതവരുടെ പെന്‍ഷനിലേക്കും വകയിരുത്തുക എന്നതും പരിഗണനയിലുണ്ട്. പങ്കാളികളുടെ ആദ്യ ഡേറ്റിന് സാമ്പത്തിക സഹായമായി 5000 റൂബിള്‍ ധനസഹായം നല്‍കുക, വിവാഹദിനം രാത്രി ഹോട്ടലില്‍ ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ സഹായമായി 26,300 റൂബിള്‍ നല്‍കുക തുടങ്ങിയവയും പരിഗണിക്കുന്നുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.