CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 58 Minutes 28 Seconds Ago
Breaking Now

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കമല്‍രാജ് മണിക്കത്തും വൈബ്രന്റ്‌സ് ലണ്ടനും ചേര്‍ന്നൊരുക്കുന്ന മിസ് & മിസിസ് മലയാളി യു.കെ ബ്യൂട്ടി പേജന്റ് , വനിതാ ശക്തീകരണവും സൗന്ദര്യവും ഒന്നിയ്ക്കുന്ന സംഗീതരാവ് നവംബര്‍ 23 ശനിയാഴ്ച ലണ്ടനില്‍

കേരളീയ സംസ്‌കാരത്തിന്റെ ശോഭയും, വനിതാ ശാക്തീകരണത്തിന്റെ കരുത്തും ഒത്തുചേരുന്ന  മിസ് & മിസസ് മലയാളി യു.കെ ബ്യൂട്ടി പേജന്റ് ഈ ശനിയാഴ്ച, നവംബര്‍ 23, 2024-ന് ഹാരോയിലെ പ്രശസ്തമായ ഗ്രേറ്റ് ഹാളില്‍  അരങ്ങേറുന്നു. മിസ് & മിസിസ്  മലയാളി യു.കെ ബ്യൂട്ടി പേജന്റ് അരങ്ങേറുമ്പോള്‍ ഈ സംഗീത രാവ്  ബ്രിട്ടണിലെ മലയാളി സമൂഹത്തിന് അഭിമാനകരമായ ഒരു കൂട്ടായ്മയാണ് സമ്മാനിക്കുന്നത്. ഈ വലിയ ആഘോഷത്തിന് നേതൃത്വം നല്‍കുന്നത് പ്രശസ്ത ഫാഷന്‍ ഡിസൈനറും സൗസിക ബ്രാന്‍ഡിന്റെ സ്ഥാപകനുമായ കമല്‍ രാജ് മണിക്കത്ത് ആണ്.

സൗത്ത് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും യു.കെയിലും പ്രശസ്തനായ മലയാളി ഫാഷന്‍ ഡിസൈനറ് കമല്‍ രാജ് മണിക്കത്ത്, അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, കഠിനാധ്വാനം, നവീനമായ ഡിസൈനുകള്‍ എന്നിവയിലൂടെ ഫാഷന്‍ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. 

ഈ ബ്യൂട്ടിപേജന്റിന്റെ മുഖ്യ ലക്ഷ്യം സൗന്ദര്യമത്സരം മാത്രമല്ല, മറിച്ച് ഓരോ സ്ത്രീയുടെയും വ്യക്തിത്വവും ആത്മവിശ്വാസവും മഹത്വവും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കമല്‍ രാജ് പറയുന്നു. ഈ മത്സരം സൗന്ദര്യത്തിന്റെ,  സ്‌നേഹവും ആഴമുള്ള സംസ്‌കാരവും ആത്മവിശ്വാസവും പ്രചോദിപ്പിക്കാന്‍ കഴിവുള്ള  ശക്തമായ പ്ലാറ്റ്‌ഫോമാണെന്നും കമല്‍ രാജ് കൂട്ടിച്ചേര്‍ത്തു. 

ആഘോഷങ്ങളും അവതരണങ്ങളും ചേര്‍ന്ന ഈ മനോഹര സന്ധ്യ ഹരോ ഗ്രേറ്റ് ഹാളിനെ മനോഹരമായ ഒരു വേദിയായി മാറ്റി, മത്സരാര്‍ത്ഥികളുടെ വിവിധ കഴിവുകളും ആകര്‍ഷണങ്ങളും അവതരിപ്പിക്കുന്നതിന് സാക്ഷിയാകും.

മലയാളി സംസ്‌കാരത്തിന്റെ സമ്പന്നതയും ആചാരങ്ങളും ആഘോഷിക്കുന്ന പാരമ്പര്യ വേഷത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്ന ആധുനിക ശൈലി ഉള്‍പ്പെടുന്ന ഇവനിംഗ് വെയറിലും, സര്‍ഗ്ഗാത്മകതയും വ്യക്തിത്വവും പ്രകടമാവുന്ന പ്രതിഭാശേഷി വിലയിരുത്തപ്പെടുന്ന അവസരവും ഒത്തുചേരുന്ന മൂന്ന് റൗണ്ടുകള്‍ കിരീടാവകാശികളെ കണ്ടെത്തുന്നതിലേയ്ക്ക് നയിക്കും. മിസ് മലയാളി യുകെ, മിസിസ് മലയാളി യുകെ വിജയികളെ പ്രഖ്യാപിക്കുന്ന കിരീടധാരണ ചടങ്ങാണ് ഈ ആഘോഷരാവിന്റെ ഹൈലൈറ്റ്. ഈ അഭിമാനകരമായ ശീര്‍ഷകങ്ങള്‍ സൗന്ദര്യം മാത്രമല്ല, വിജയികളുടെ ബുദ്ധി, നിലപാടുകള്‍, സാംസ്‌കാരിക ഔന്നത്യം എന്നിവയും തിരിച്ചറിയുന്നവയാകും.

ഈ വലിയ പരിപാടി നടത്തുന്നത് ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡ് ആയ വൈബ്രന്റ്‌സ് ലണ്ടന്‍ ആണ്. വൈബ്രന്റ്‌സ്  ലണ്ടന്‍ ആസ്ഥാനമായുള്ള AV പ്രൊഡക്ഷന്‍ കമ്പനിയാണ്, LED സ്‌ക്രീന്‍, PA സിസ്റ്റം, ലൈറ്റിംഗ് എന്നിവയില്‍ പ്രാവീണ്യമുള്ള ഇവര്‍ കോണ്‍ഫറന്‍സുകള്‍, കോര്‍പ്പറേറ്റ് ഇവന്റുകള്‍, അവാര്‍ഡ് ചടങ്ങുകള്‍, ഫാഷന്‍ ഷോകള്‍, പ്രദര്‍ശനങ്ങള്‍, വിവാഹങ്ങള്‍, DJ പാര്‍ട്ടികള്‍ എന്നിവയ്ക്കായി പ്രൊഫഷണല്‍ സേവനങ്ങള്‍ നല്‍കുന്നു. കമല്‍രാജിനൊപ്പം നയിക്കുന്നത് എബി ജോസ്, ബോണിസണ്‍ വി.ജെ, ദീപ നായര്‍, സ്മൃതി രാജ്, പാര്‍വതി പിള്ള, ഏഞ്ജല്‍ റോസ്, അശ്വതി അനീഷ്, ഷാരോണ്‍ സജി, ചാള്‍സ് എഡ്, അനില്‍ ലോനപ്പന്‍, പ്രിയ രഞ്ജിത് എന്നിവര്‍ ഉള്‍പ്പെടുന്ന ഈ മേഖലയിലെ പരിചയസമ്പന്നരാണ് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഇന്റര്‍നെഷണല്‍ വേദിയുടെ അവതാരകരായെത്തുന്നത് പ്രിന്‍സ് സേവ്യര്‍, നിവേദ്യ നിജീഷ് എന്നിവരാണ്.

മിസ് & മിസസ് മലയാളി യു.കെയുടെ സൗന്ദര്യ മത്സരം ഒരു മത്സരമല്ല, ഇത് മലയാളി സംസ്‌കാരത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണ്. വിവിധ കോണുകളില്‍ നിന്നുള്ള മലയാളി സ്ത്രീകളെ ഒരു വേദിയില്‍ കൊണ്ടുവരികയിലൂടെ ഒരു ആഗോള ഐക്യം പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പരിപാടിയുടെ ആകര്‍ഷണം.

വിശദാംശങ്ങള്‍

പരിപാടി:- മിസ് & മിസസ് മലയാളി യു.കെ. ബ്യൂട്ടി പേജന്റ്

തീയതി: ശനി, നവംബര്‍ 23, 2024

സ്ഥലം:- ഗ്രേറ്റ് ഹാള്‍, ഹാരോ, HA3 6RN.

ടിക്കറ്റുകള്‍ക്കും വിവരങ്ങള്‍ക്കും:- 07774966980 / 07397558321

 

 




കൂടുതല്‍വാര്‍ത്തകള്‍.