CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 43 Minutes 6 Seconds Ago
Breaking Now

ലിംകാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ അഡ്വാന്‍സ്/ ഇന്റര്‍മിഡിയറ്റ് മിക്‌സഡ് കാറ്റഗറിയില്‍ ഷാന്‍ ജോര്‍ജും, എബിന്‍ തോമാസും ഫോര്‍ട്ടി പ്ലസ് കാറ്റഗറിയില്‍ ഡോണ്‍ പോളും, സുരേഷ് കുമാരന്‍ സഖ്യവും ജേതാക്കളായി

ലിവര്‍പൂള്‍ മലയാളികളുടെ ഏറ്റവുംവലിയ കലാ-കായിക സാസ്‌കാരികകൂട്ടായ്മയായ ലിംകയുടെ ജൈത്രയാത്രയില്‍ ഒരു സുവര്‍ണ ദിനംകൂടികുറിക്കപ്പെട്ടിരിക്കുന്നു. ഈ കഴിഞ്ഞ ശനിയാഴ്ച ലിംകയുടെ 4-മത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ലിംകയുടെ കായിക രംഗത്തെ കുതിപ്പില്‍ മറ്റൊരു തിലകക്കുറി കൂടി ചാര്‍ത്തപ്പെട്ടിരിക്കുകയാണ്.യു.കെയുടെ വിവിധയിടങ്ങളില്‍ നിന്നായി കരുത്തുറ്റ 40 ടീമുകളാണ് മാറ്റുരച്ചത്. ഈ കഴിഞ്ഞ ശനിയാഴ്ച ലിവര്‍പൂളിലെ ഗാറ്റേക്കര്‍ സ്‌കൂളിന്റെ ഇന്‍ഡോര്‍കോട്ടില്‍ വച്ചായിരുന്നു ഈ വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കപ്പെട്ടത്. രാവിലെ 9 മണിക്ക് വര്‍ണ്ണാഭമായ ഓപ്പണിംഗ്‌സെറിമണിയില്‍ ലിംകയുടെ പ്രസിഡന്റ് ശ്രീ തോമസുകുട്ടി ഫ്രാന്‍സിസ്സും വൈസ് പ്രസിഡന്റ് ഡോക്ടര്‍ ശ്രീബയും കൂടി ചേര്‍ന്ന് കൊണ്ട് ഫ്‌ലാഗ് ഓഫ്ചെയ്തു ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയുണ്ടായി.

 

തുടര്‍ന്ന് വാശിയേറിയേറിയ മത്സരങ്ങള്‍ നാല് കോര്‍ട്ടുകളിലായി ആരംഭിക്കുകയുണ്ടായി കായിക പ്രേമികള്‍ക്ക് ആവേശേജ്വലമായ മുഹൂര്‍ത്തത്തിന് ഒടുവില്‍ അഡ്വാന്‍സ്/ ഇന്റര്‍മിഡിയറ്റ് മിക്‌സഡ് കാറ്റഗറിയില്‍ ഷാന്‍ ജോര്‍ജും, എബിന്‍ തോമസും അടങ്ങിയ സഖ്യം ജേതാക്കളായി, ഫസ്റ്റ് റണ്ണറപ്പായി ഈ വിഭാഗത്തില്‍ ട്രോഫി കരസ്ഥമാക്കിയത്ക്രഷ് മിലാനും, രോഹിത്തും ആണ് സെക്കന്‍ഡ് റണ്ണറപ്പായി കടന്നുവന്നത് വാംഷിയും, ഹിമേഷ് ഹരിദാസും ആയിരുന്നു, ഈ വിഭാഗത്തില്‍ നാലാംസ്ഥാനം കരസ്ഥമാക്കിയത് ബെന്‍സണ്‍ ബെന്നിയും കെവിന്‍ ബിക്കുവും ആയിരുന്നു.

 

അതുപോലെതന്നെ ഫോര്‍ട്ടി പ്ലസ് കാറ്റഗറിയില്‍ വിജയികളായത് ലിവര്‍പൂളില്‍ നിന്നുള്ള ഡോണ്‍ പോളും, സുരേഷ് കുമാരന്‍ സഖ്യം ആയിരുന്നു ഈ വിഭാഗത്തില്‍ഫസ്റ്റ് റണ്ണറപ്പായത് ലിവര്‍പൂളില്‍ നിന്നു

തന്നെയുള്ള സോജി അലക്‌സും, അനില്‍ പാലക്കലും ആയിരുന്നു സെക്കന്‍ഡ് റണ്ണറപ്പായി ട്രോഫികള്‍ കരസ്ഥമാക്കിയത്, റോയ് വര്‍ഗീസും ഭരത്മുത്തുസ്വാമിയുമായിരുന്നു ഈ വിഭാഗത്തില്‍ നാലാം സ്ഥാനംകരസ്ഥമാക്കിയത്.

വിജയികളായവര്‍ക്ക് ലിംക പ്രസിഡന്റ് ശ്രീ തോമസ്‌കുട്ടി ഫ്രാന്‍സിസ്, ട്രഷറര്‍അജി ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ മനോജ് വടക്കേടത്ത് സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍മാരായ തോമസ് ഫിലിപ്പ്, സണ്ണി ജേക്കബ് ,ലിപി തോമസ്, ഷിനുമത്തായി, യുഗ്മ നോര്‍ത്ത് വെസ്റ്റ് പ്രസിഡന്റ് ശ്രീ ബിജു പീറ്റര്‍, കമ്മറ്റി അംഗം ദീപ്തി ജയകൃഷ്ണന്‍, ലിംകയുടെ സജീവ പ്രവര്‍ത്തകനായ ചാക്കോച്ചന്‍ ഷാജിഎന്നിവര്‍ ചേര്‍ന്നു നല്‍കി.

 

എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഈ വര്‍ഷത്തെ ലിംക ബാഡ്മിന്റണ്‍ടൂര്‍ണമെന്റിന്റെ കണ്‍വീനറായി പ്രവര്‍ത്തിച്ച ശ്രീ തോമസ് ഫിലിപ്പ് നന്ദി രേഖപ്പെടുത്തി പ്രത്യേകിച്ചും മത്സരം നിയന്ത്രിച്ചിരുന്ന നോബിള്‍ ജോസ്, സാം

ജസ്റ്റസ്, തൊമ്മച്ചന്‍ സ്‌കറിയ, സജു തോമസ് അതുപോലെ റണ്ണേഴ്‌സ് ആയിവര്‍ത്തിച്ചിരുന്ന ലിംക സെക്രട്ടറി വിപിന്‍ വര്‍ഗീസ്, മനോജ് വടക്കേടത്ത്, അജിജോര്‍ജ്, ലിംക ചെസ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ സജി തോമസ്, സ്‌കോര്‍ ഷീറ്റ്നിയന്ത്രിച്ചിരുന്ന ജേക്കബ് വര്‍ഗീസ്, സണ്ണി ജേക്കബ് എന്നിവരെയും.

 

ഈ ടൂര്‍ണമെന്റിന്റെ വിജയത്തിനായി കഠിനമായി പ്രവര്‍ത്തിച്ച സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ ലിപി തോമസിനെ പ്രത്യേക ഉപകാരം നല്‍കി ആദരിക്കുകയുണ്ടായി.

 




കൂടുതല്‍വാര്‍ത്തകള്‍.