CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 5 Minutes 9 Seconds Ago
Breaking Now

ഇത്രയും എണ്ണത്തിനെ താങ്ങാന്‍ കരുത്ത് ഈ രാജ്യത്തിനില്ല! ഇമിഗ്രേഷനില്‍ വാര്‍ഷിക ക്യാപ്പ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് പുതിയ ടോറി നേതാവ് കെമി ബാഡെനോക്; കുടിയേറ്റക്കാരുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ ടോറികള്‍ പരാജയപ്പെട്ടെന്ന് കുറ്റസമ്മതം; തോറ്റുനില്‍ക്കുന്ന ലേബറിനെ ഇമിഗ്രേഷന്‍ മുട്ടുകുത്തിക്കുമോ?

പുതിയ ഇമിഗ്രേഷന്‍ കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് ബാഡെനോകിന്റെ പ്രഖ്യാപനം

ഇമിഗ്രേഷനെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ ടോറികള്‍ തയ്യാറാകുമെന്ന് പ്രഖ്യാപിച്ച് പുതിയ കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെനോക്. നിലവിലെ തോതില്‍ കുടിയേറ്റക്കാര്‍ ഒഴുകിയെത്തുന്നത് രാജ്യത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

ഈ വിഷയത്തെ കുറിച്ച് ഭയപ്പാടില്ലാതെ സംസാരിക്കാന്‍ താന്‍ തയ്യാറാണെന്ന് ടോറി നേതാവ് വ്യക്തമാക്കി. കൂടാതെ തങ്ങളുടെ മുന്‍ ഗവണ്‍മെന്റുകള്‍ക്ക് പര്യാപ്തമായ തോതില്‍ നിയന്ത്രണം നടപ്പാക്കാന്‍ സാധിച്ചില്ലെന്നും അവര്‍ സമ്മതിച്ചു. ഇതിന്റെ ഭാഗമായി വാര്‍ഷിക ക്യാപ്പ് ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് ബാഡെനോക് മുന്നോട്ട് വെയ്ക്കുന്നത്. 

യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സിനെ ഇതില്‍ ഇടപെടാന്‍ അനുവദിക്കാത്ത തരത്തിലാകും നീക്കമെന്ന് ബാഡെനോക് വ്യക്തമാക്കുന്നു. പുതിയ ഇമിഗ്രേഷന്‍ കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് ബാഡെനോകിന്റെ പ്രഖ്യാപനം. പുതിയ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇമിഗ്രേഷന്‍ കുറഞ്ഞിരിക്കുമെന്ന് അവര്‍ പ്രവചിക്കുന്നു. എന്നാല്‍ ഇതിന് കാരണമാകുന്നത് മുന്‍ ഗവണ്‍മെന്റ് നടപ്പാക്കിയ നടപടികളാണെന്നും ബാഡെനോക് ഓര്‍മ്മിപ്പിക്കുന്നു. 

മറ്റുള്ളവരെ സഹായിക്കുന്നതിന് മുന്‍പ് രാഷ്ട്രീയക്കാര്‍ നാട്ടുകാരോട് ശരിയായ കാര്യം ചെയ്യണമെന്ന് അവര്‍ വ്യക്തമാക്കി. 'പൊതുസേവനങ്ങള്‍ നിലനിര്‍ത്താന്‍ കഴിയാത്ത തോതില്‍ വേഗത്തിലാണ് ഇമിഗ്രേഷന്‍. യാഥാസ്ഥിതികമായ വ്യത്യസ്ത സംസ്‌കാരങ്ങളെ നമ്മുടേതുമായി ഇഴുകിച്ചേര്‍ക്കാന്‍ കഴിയാത്ത വിധമാണിത്. സത്യം പറയാനുള്ള സമയമാണ്. വര്‍ഷങ്ങളായി രാഷ്ട്രീയക്കാര്‍ കൂട്ട കുടിയേറ്റത്തിന് നേതൃത്വം നല്‍കി. സ്വതന്ത്ര യാത്ര അവസാനിപ്പിച്ചിട്ടും പകരം എത്തിച്ച സിസ്റ്റവും പ്രവര്‍ത്തിക്കുന്നില്ല', ബാഡെനോക് പറഞ്ഞു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.