CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 40 Minutes 10 Seconds Ago
Breaking Now

ദിവസവും 200 രൂപ കൂലി ; ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ നീക്കങ്ങള്‍ പാക് ഏജന്റിന് ചോര്‍ത്തി നല്‍കി ; ഒരാള്‍ പിടിയില്‍

കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ പാക് ഏജന്റിന് ചോര്‍ത്തി നല്‍കുകയും പ്രതിഫലം കൈപ്പറ്റുകയും ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളുടെ നീക്കവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്റിന് ചോര്‍ത്തി നല്‍കിയ ആള്‍ പിടിയില്‍. ഓഖ തുറമുഖത്ത് ജോലി ചെയ്തിരുന്ന ദിപേഷ് ഗോഹില്‍ എന്നയാളാണ് ഗുജറാത്ത് എടിഎസിന്റെ പിടിയിലായത്. കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ പാക് ഏജന്റിന് ചോര്‍ത്തി നല്‍കുകയും പ്രതിഫലം കൈപ്പറ്റുകയും ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതിന് പകരമായി ദിപേഷിന് പ്രതിദിനം 200 രൂപ ലഭിക്കുകയും പാക് ഏജന്റില്‍ നിന്ന് മൊത്തം 42,000 രൂപ കൈപ്പറ്റുകയും ചെയ്‌തെന്നാണ് കണ്ടെത്തല്‍. സഹിമ എന്ന വ്യാജ പേരാണ് പാക് ഏജന്റ് ഉപയോ?ഗിക്കുന്നതെങ്കിലും ഐഡന്റിറ്റി വ്യക്തമല്ല. ഫേസ്ബുക്കില്‍ ദിപേഷുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം ഇയാള്‍ വാട്‌സ്ആപ്പിലും ദിപേഷുമായുള്ള ബന്ധം തുടര്‍ന്നു. ഓഖ തുറമുഖത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കോസ്റ്റ് ഗാര്‍ഡ് ബോട്ടിന്റെ പേരും നമ്പറും ഇയാള്‍ ദിപേഷിനോട് ചോദിച്ചിരുന്നു. 

ഓഖയില്‍ നിന്നുള്ള ഒരാള്‍ കോസ്റ്റ് ഗാര്‍ഡ് ബോട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പാകിസ്ഥാന്‍ നാവികസേനയുടെയോ ഐഎസ്‌ഐയുടെയോ ഏജന്റുമായി വാട്ട്സ്ആപ്പ് വഴി പങ്കിടുന്നതായി വിവരം ലഭിച്ചെന്ന് ഗുജറാത്ത് എടിഎസ് ഓഫീസര്‍ കെ സിദ്ധാര്‍ത്ഥ് പറഞ്ഞു. അന്വേഷണത്തിനൊടുവില്‍ ഓഖ സ്വദേശിയായ ദിപേഷ് ഗോഹില്‍ എന്നയാളെ അറസ്റ്റ് ചെയ്തു. ദിപേഷ് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന നമ്പര്‍ പാകിസ്ഥാനില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.