CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 50 Minutes 51 Seconds Ago
Breaking Now

കുളിക്കുന്നതിനിടെ ഗീസര്‍ പൊട്ടിത്തെറിച്ച് നവവധു മരിച്ചു; ദാരുണ സംഭവം വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം

നവംബര്‍ 22 നാണ് ബുലന്ദ്ഷഹര്‍ സ്വദേശിനിയായ ദാമിനിയും ഭോജിപുര സ്വദേശിയായ ദീപക് യാദവും വിവാഹിതയായത്.

കുളിക്കുന്നതിനിടെ ഗീസര്‍ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം. വിവാഹം കഴിഞ്ഞ് അഞ്ച് ദിവസം മാത്രമായപ്പോഴാണിത്. ഉത്തര്‍പ്രദേശിലെ ബറേലിയിലെ മിര്‍ഗഞ്ചിലാണ് സംഭവം. 

നവംബര്‍ 22 നാണ് ബുലന്ദ്ഷഹര്‍ സ്വദേശിനിയായ ദാമിനിയും ഭോജിപുര സ്വദേശിയായ ദീപക് യാദവും വിവാഹിതയായത്. ബുധനാഴ്ച വൈകിട്ട് കുളിക്കാനായി കുളിമുറിയില്‍ കയറിയ ദാമിനി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ആശങ്കയിലായ ഭര്‍ത്താവും വീട്ടുകാരും പലതവണ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് കുളിമുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ യുവതി പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. കുളിമുറിയിലെ ഗീസര്‍ പൊട്ടിത്തെറിച്ച നിലയിലായിരുന്നുവെന്നും കുടുംബം പറഞ്ഞു. 

ഉടന്‍ തന്നെ വീട്ടുകാര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവം പൊലീസില്‍ അറിയിക്കുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. ഗീസര്‍ പൊട്ടിത്തെറിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

 




കൂടുതല്‍വാര്‍ത്തകള്‍.