ടോണ്ടന്‍ ; വേദനിക്കുന്നവര്‍ക്കൊരു കൂട്ട് വീഴാതിരിക്കുവാന്‍ ഒരു കൈത്താങ്ങ് ' എന്ന മന്ത്രവുമായി രൂപീകൃതമായ 'മലയാളം ചാരിറ്റി ക്ലബ്'(എംസിസി )അഞ്ചുസംവത്സരങ്ങള്‍ പിന്നിടുകയാണ് . 2024 നവമ്പര്‍ 30 ശനിയാഴ്ച്ച വൈകിട്ട് 4.30 മുതല്‍ രാത്രി 11.30 വരെ Cheddon Fitzpaine Memorial Hall -TA2 8JY ല്‍ നടക്കുന്ന വാര്‍ഷികസംമ്മേളനം യുകെ മലയാളികളുടെ അഭിമാനമായ ഡോ അജിമോള്‍ പ്രദീപ് ഉദ്ഘാടനം ചെയ്യും . യോഗത്തില്‍ മലയാളം ചാരിറ്റി ക്ലബ് പ്രസിഡന്റ് ശ്രീ എബി എബ്രഹാം അധ്യക്ഷത വഹിക്കും ടോണ്ടന്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി വിനുനായര്‍ ,ടോണ്ടന്‍ വികാരി റവ ഫാദര്‍ രാജേഷ് ,മലയാളം സാംസ്‌കാരിക സമിതി വൈസ് പ്രസിഡന്റ് ശ്രീ അപ്പു വിജയക്കുറുപ്പ് ,ടോണ്ടന്‍ മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് ശ്രീ ലെനിന്‍കുമാര്‍ എംസിസി രക്ഷാധികാരി ബിനു ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും ചെറുതും വലുതുമായ വിവിധ കലാ കായിക സംഘടനകളെ പ്രധിനിധീകരിച്ചും ഭാരവാഹികള്‍ യോഗത്തിന് ആശംസകള്‍ അര്‍പ്പിക്കും .അഞ്ജന ജെഫിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ സമ്മേളനത്തിന് തുടക്കമാവും സുധാകരന്‍ പാലാ ആമുഖവതരണം നടത്തും സെക്രട്ടറി ജെഫിന്‍ ജേക്കബ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രെഷറര്‍ സാന്ഡിന്‍ കുര്യാക്കോസ് വാര്‍ഷിക സ്റ്റെമെന്റും അവതരിപ്പിക്കും പ്രദീപ് ജോസഫ് ,ഷീജ വിജു എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ആയിരിക്കും .ജിനോ മാത്യു സ്വാഗതവും ഷീജ വിജു നന്ദിയും പറയും .
സമ്മേളനാനന്തരം വിവിധ കലാരൂപങ്ങള്‍ വേദിയില്‍ നിറഞ്ഞാടും 'ടോണ്ടന്‍ ബീട്‌സ്'ന്റെ ചെണ്ടമേളം ,ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്ഫ്യൂഷന്‍ &DJ (റിവര്‍ സ്റ്റോണ്‍ ടോണ്ടന്‍ ),ടോണ്ടന്‍ സ്‌ട്രൈക്കേഴ്‌സിന്റെ ഇന്റര്‍ ക്ലബ് ടൂര്‍ണമെന്റ് സമ്മാനദാനം എന്നിവയും വേദിയെ ധന്യമാക്കുമ്പോള്‍ കേരള രുചിക്കൂട്ടിന്റെ എണ്ണമറ്റ വിഭവങ്ങള്‍ കൊണ്ട് ഹാളിനിരുവശവും അലങ്കരിക്കും .രുചികരമായ ഭക്ഷണവും കഴിച്ചു കലാപരിപാടികളും ആസ്വദിച്ച് മടങ്ങുന്ന ഓരോരുത്തര്‍ക്കും വേദനിക്കുന്നവരുടെ കണ്ണീരൊപ്പുന്ന മഹത് കര്‍മ്മത്തില്‍ പങ്കാളിയായി ,അവരെ തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു എന്ന ആത്മസംതൃപ്തി ലഭിക്കുമെന്നത് മുന്‍ വര്ഷങ്ങളിലെപോലെ അനുഭവ സാക്ഷ്യമാവും .ടോണ്ടനിലെ എല്ലാ മലയാളി കൂട്ടായ്മയ്മകളുടെയും നേതാക്കള്‍ ഒരേ വേദിയില്‍ MCC ക്ക് ആശംസനേരുമ്പോള്‍ ടോണ്ടനിലെ ഭേദചിന്തയില്ലാത്തവരുടെ കൂട്ടായ്മയാണിതെന്ന സത്യം ഒരിക്കല്‍ കൂടി തെളിയും .ആ കൂട്ടായ്മക്ക് അഞ്ചു വയസ്സ് തികയുന്ന വേളയില്‍ ഏവരുടെയും അകമഴിഞ്ഞ സാന്നിദ്ധ്യ സഹകരണം ഉണ്ടാവണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു .ഡേ&നൈറ്റ് ഡ്യൂട്ടിഉള്ളവര്‍ക്കും ഡ്യൂട്ടിയില്ലാത്തവര്‍ക്കും പങ്കുകൊള്ളുവാന്‍ തക്ക വിധത്തിലാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നതെന്ന കാര്യം എടുത്തു പറയട്ടെ .
നാളിതുവരെ സുമനസ്സുകള്‍ നല്‍കിയ പിന്തുണക്കും സഹകരണത്തിനും ഭാരവാഹികള്‍ നന്ദിയും കടപ്പാടും അറിയിച്ചു
തുടര്‍ന്നും സാന്നിധ്യവും സഹകരണവും പിന്തുണയും അഭ്യര്‍തിക്കുകയും ചെയ്തു .