CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 33 Minutes 13 Seconds Ago
Breaking Now

നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍, ഭര്‍ത്താവിന്റെ സുഹൃത്തും കസ്റ്റഡിയില്‍

സംഭവവുമായി ബന്ധപ്പെട്ട് ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

തിരുവനന്തപുരത്ത് നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തും പോലീസ് കസ്റ്റഡിയില്‍. പാലോട് ഇടിഞ്ഞാര്‍ കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജയാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിജിത്തിനെയും അജാസിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

അജാസ് ഇന്ദുജയെ മര്‍ദ്ദിച്ചുവെന്ന് പൊലീസ് സംശയിക്കുന്നു. ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു. അടുത്തകാലത്താണ് ഇന്ദുജയ്ക്ക് മര്‍ദനമേറ്റതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.

കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അഭിജിത്തിന്റെയും അജാസിന്റെയും ഫോണിലെ വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു.

അതേസമയം, മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് അച്ഛന്‍ ശശിധരനാണ് കാണിയാണ് പൊലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ചയാണ് ഇന്ദുജയെ അഭിജിത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.