CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 10 Minutes 6 Seconds Ago
Breaking Now

നാട്ടിലേക്കുള്ള യാത്രകള്‍ക്ക് ടിക്കറ്റെടുക്കുമ്പോള്‍ ഇനി പോക്കറ്റ് കീറും; ചാന്‍സലറുടെ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ദ്ധനയുടെ ആഘാതം തെളിയുന്നു; ഇന്ത്യയിലേക്ക് ഉള്‍പ്പെടെ ടിക്കറ്റ് എടുക്കുമ്പോള്‍ 100 പൗണ്ടിന് മുകളില്‍ വ്യത്യാസം നേരിടണം

ഇന്ത്യയിലേക്കുള്ള യാത്രകള്‍ക്ക് ഒരു വ്യക്തിക്ക് 102 പൗണ്ട് വരെയാണ് നിരക്ക് ഉയരുക

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ഒക്ടോബര്‍ ബജറ്റ് ധനകാര്യ സ്ഥിതി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാല്‍ ഉദ്ദേശിച്ചതിന് വിപരീതമായാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയുടെ ആഘാതം അനുഭവിച്ച ബിസിനസ്സുകള്‍ നെഗറ്റീവായി പ്രതികരിച്ചതോടെ സാമ്പത്തിക വളര്‍ച്ചയും മുരടിക്കുകയാണ്. 

ഇതിന് പുറമെയാണ് എയര്‍ പാസഞ്ചര്‍ ഡ്യൂട്ടിയില്‍ നടത്തിയ വര്‍ദ്ധനയുടെ ആഴവും വ്യക്തമാകുന്നത്. ഹോളിഡേ ടാക്‌സ് എന്ന് വിളിക്കപ്പെടുന്ന ഈ നികുതി വര്‍ദ്ധനവുകള്‍ മിക്ക വിമാനയാത്രകള്‍ക്കും 15 ശതമാനം വര്‍ദ്ധനവ് സമ്മാനിക്കുമെന്നാണ് കണക്കുകള്‍. നിലവില്‍ 2.6 ശതമാനം മാത്രമുള്ള പണപ്പെരുപ്പത്തിന്റെ അഞ്ചിരട്ടി വര്‍ദ്ധനവാണ് ഇതിലൂടെ നേരിടുക. 

ടാക്‌സ് പെയേഴ്‌സ് അലയന്‍സ് നടത്തിയ പഠനത്തില്‍ 2026 ഏപ്രില്‍ ആകുന്നതോടെ റീവ്‌സിന്റെ എപിഡി നിരക്ക് വര്‍ദ്ധന കൂടി ചേരുമ്പോള്‍ 111 ശതമാനം വര്‍ദ്ധന നേരിടുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ നികുതി ചുമത്താന്‍ തുടങ്ങിയ 1994 മുതലുള്ള വ്യത്യാസമാണിത്. അതേസമയം ഇതേ സമയത്ത് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഹൃസ്വയാത്രകള്‍ക്ക് നിരക്ക് 200 ശതമാനത്തോളം വര്‍ദ്ധിച്ചുവെന്നാണ് കണക്ക്. 

ദീര്‍ഘദൂര യാത്രകള്‍ക്ക് 920 ശതമാനം കുതിപ്പാണ് നികുതിയില്‍ രേഖപ്പെടുത്തുന്നത്. അള്‍ട്രാ-ദീര്‍ഘ യാത്രകളാണെങ്കില്‍ 960 ശതമാനം വര്‍ദ്ധനവും അനുഭവിക്കണം. ഈ നടപടികളിലൂടെ 2026 മുതല്‍ 2030 വരെ സമയത്ത് ചാന്‍സലര്‍ക്ക് 2.5 ബില്ല്യണ്‍ പൗണ്ട് എപിഡിയില്‍ നിന്ന് മാത്രമായി ലഭിക്കും. പണപ്പെരുപ്പത്തിന് ഒപ്പം എപിഡി വര്‍ദ്ധിച്ചിട്ടില്ലെന്ന റീവ്‌സിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. 

നിലവില്‍ 2000 മൈല്‍ വരെ യാത്രകള്‍ ഇക്കോണമിയില്‍ 13 പൗണ്ടാണ് നികുതി. 5000 മൈല്‍ വരെ 88 പൗണ്ടും, അള്‍ട്രാ ദീര്‍ഘ യാത്രകള്‍ക്ക് 92 പൗണ്ടുമാണ് നികുതി. ഈ നിരക്കിലാണ് 15 ശതമാനത്തിലേറെ വര്‍ദ്ധനവ് വരുന്നത്. ഇന്ത്യയിലേക്കുള്ള യാത്രകള്‍ക്ക് ഒരു വ്യക്തിക്ക് 102 പൗണ്ട് വരെയാണ് നിരക്ക് ഉയരുക. ഇതോടെ കുടുംബവുമായി സഞ്ചരിച്ചാല്‍ വ്യത്യാസം കൂടുതല്‍ പ്രകടമാകും. 




കൂടുതല്‍വാര്‍ത്തകള്‍.