CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 3 Minutes 2 Seconds Ago
Breaking Now

സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് കുടിയേറ്റക്കാര്‍ക്ക് ഇ-വിസ കിട്ടാക്കനി; 1 മില്ല്യണ്‍ ജനങ്ങള്‍ ഇപ്പോഴും സുപ്രധാന രേഖ കൈയില്‍ കിട്ടിയിട്ടില്ല; ബ്രിട്ടനില്‍ ജീവിക്കാനും, ജോലി ചെയ്യാനും അവകാശം തെളിയിക്കുന്ന ഫിസിക്കല്‍ റസിഡന്‍സ് പെര്‍മിറ്റുകള്‍ ഡിസംബറിന് അപ്പുറം അസാധു

ഇ-വിസകളില്‍ നിരവധി പിശകുകള്‍ കടന്നുകൂടിയതാണ് പദ്ധതിക്ക് പ്രതിസന്ധി സൃഷ്ടിച്ചത്

യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും അവകാശം തെളിയിക്കുന്ന പുതിയ ഇ-വിസകള്‍ ലഭിക്കാത്തതായി 1 മില്ല്യണിലേറെ ജനങ്ങള്‍. ഫിസിക്കല്‍ റസിഡന്‍സ് പെര്‍മിറ്റുകളുടെ കാലാവധി ഈ മാസം അവസാനിക്കാന്‍ ഇരിക്കവെയാണ് പുതിയ ഡിജിറ്റല്‍ രേഖ ലഭിക്കാന്‍ കുടിയേറ്റക്കാര്‍ പെടാപ്പാട് പെടുന്നത്. 

യുകെയിലെ പൗരന്‍മാര്‍ അല്ലാത്തവര്‍ക്കും, ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്കും യുകെയില്‍ താമസിക്കാന്‍ അവകാശം നല്‍കുന്നത് തെളിയിക്കാന്‍ ഫിസിക്കല്‍ രേഖയ്ക്ക് പകരം ഡിജിറ്റല്‍ ഇ വിസയിലേക്ക് മാറാനാണ് ഗവണ്‍മെന്റ് നിശ്ചയിച്ചിരുന്നത്. ലോകത്തില്‍ തന്നെ ആദ്യമായാണ് ഫിസിക്കല്‍ എന്‍ട്രി വിസയും, റസിഡന്‍സ് പെര്‍മിറ്റും പൂര്‍ണ്ണമായി ഡിജിറ്റലിലേക്ക് മാറ്റുന്നത്. 

ഏകദേശം 4 മില്ല്യണ്‍ ആളുകളാണ് ഫിസിക്കല്‍ റസിഡന്‍സ് പെര്‍മിറ്റ് കൈവശം വെയ്ക്കുന്നതെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പറയുന്നു. ഇവ ഡിസംബര്‍ 31നകം ഇ-വിസയിലേക്ക് മാറാനാണ് നിര്‍ദ്ദേശം. ഏകദേശം 3.1 മില്ല്യണ്‍ ആളുകള്‍ക്ക് ഡിജിറ്റല്‍ രേഖ കൈയില്‍ കിട്ടിയെങ്കിലും ബാക്കിയുള്ളവര്‍ ഇപ്പോഴും പുറത്ത് നില്‍ക്കുകയാണ്. 

ഇ-വിസകളില്‍ നിരവധി പിശകുകള്‍ കടന്നുകൂടിയതാണ് പദ്ധതിക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. ആനുകൂല്യങ്ങള്‍ തെറ്റായി റദ്ദാക്കുകയോ, വിദേശത്തേക്ക് പോകുകയും, യുകെയിലേക്ക് മടങ്ങുകയും ചെയ്യുമ്പോള്‍ ഇ-വിസ പ്രവര്‍ത്തിക്കുമോ തുടങ്ങിയ പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഈ മാസം പുതിയ വിസ നിലവില്‍ വരുമെങ്കിലും ഈ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഗ്രേസ് പിരീഡ് മാര്‍ച്ച് വരെ ദീര്‍ഘിപ്പിക്കാന്‍ ഗവണ്‍മെന്റ് തയ്യാറായിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.