CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 37 Minutes 33 Seconds Ago
Breaking Now

സെന്റ്. പോള്‍സ് കത്തീഡ്രലില്‍ ക്രിസ്മസ് ഡേ സര്‍വ്വീസില്‍ ആദ്യമായി പെണ്‍ശബ്ദം മുഴങ്ങും; സുപ്രധാന ദിവസത്തില്‍ പാടാനായി ഒരുങ്ങിയ പെണ്‍കുട്ടികള്‍; 900 വര്‍ഷത്തിനിടെ കത്തീഡ്രലിലെ മുതിര്‍ന്നവരും, കുട്ടികളും അടങ്ങുന്ന കൊയറില്‍ ആദ്യമായി സ്ത്രീസാന്നിധ്യം

900 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് കൊയറില്‍ പെണ്‍കുട്ടികള്‍ എത്തുന്നത്

ചരിത്രത്തില്‍ ആദ്യമായി സെന്റ് പോള്‍സ് കത്തീഡ്രലിലെ ക്രിസ്മസ് ഡേ സര്‍വ്വീസിലെ കൊയറില്‍ പങ്കെടുക്കാന്‍ ഒരുങ്ങി പെണ്‍കുട്ടികള്‍. മുതിര്‍ന്നവരും, കുട്ടികളും അടങ്ങുന്ന കൊയര്‍ ടീമിലാണ് ആദ്യമായി പെണ്‍കുട്ടികളുടെ സാന്നിധ്യം. 

1666-ലെ വന്‍ തീപിടുത്തത്തില്‍ മുന്‍ കത്തീഡ്രല്‍ നശിപ്പിക്കപ്പെട്ടതോടെ ക്രിസ്റ്റഫര്‍ വ്രെന്‍ ഡിസൈന്‍ ചെയ്ത 365 അടി വലുപ്പമുള്ള മേല്‍ക്കൂരയ്ക്ക് കീഴിലാണ് ക്രിസ്മസ് ദിനത്തില്‍ കൊയര്‍ ആലാപനം. ജൂണിലാണ് ഈ കൊയറിലേക്ക് ആദ്യമായി രണ്ട് പെണ്‍കുട്ടികള്‍ എത്തിച്ചേരുന്നത്. 

900 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് കൊയറില്‍ പെണ്‍കുട്ടികള്‍ എത്തുന്നത്. 11 വയസ്സുകാരി ലിലാ, 10 വയസ്സുകാരി ലോയിസ് എന്നിവരാണ് ജൂണില്‍ കോറല്‍ ഈവന്‍സോംഗ് സര്‍വ്വീസ് കൊയറിലെ വനിതാ സാന്നിധ്യമായി മാറിയത്. 2023 സെപ്റ്റംബര്‍ മുതല്‍ പ്രൊബേഷനില്‍ തുടര്‍ന്ന ശേഷമാണ് സമ്പൂര്‍ണ്ണ മെംബര്‍ഷിപ്പ് നല്‍കിയത്. 

വനിതാ കൊയര്‍ ഗായകര്‍ കത്തീഡ്രല്‍ കൊയറിലെ സ്ഥിരാംഗങ്ങളായി മാറിയതോടെ സര്‍വ്വീസുകളിലും, ദേശീയ പ്രാധാന്യമുള്ള പരിപാടികളിലും ഇവര്‍ ആലപിക്കും. 2022 മേയിലാണ് പെണ്‍കുട്ടികള്‍ കത്തീഡ്രല്‍ കൊയറിലേക്ക് എത്തുന്നതായി പ്രഖ്യാപനം വരുന്നത്. ഇതോടെയാണ് പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും തുല്യമായ ഇടം നല്‍കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചതായി കത്തീഡ്രലും, സെന്റ് പോള്‍സ് കത്തീഡ്രല്‍ സ്‌കൂളും വ്യക്തമാക്കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.