ക്രിസ്മസ് ദിനത്തില്‍ 30-കളില്‍ പ്രായമുള്ള യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 33 വയസ്സുള്ള സ്ത്രീയെ പോലീസ് കൊലപാതകം സംശയിച്ച് അറസ്റ്റ് ചെയ്തു. സ്റ്റഫോര്‍ഡ്ഷയറിലെ നോര്‍ട്ടണ്‍ കെയിന്‍സിലുള്ള എല്‍മ് റോഡിലാണ് പുലര്‍ച്ചെ 3.25ന് പോലീസിനെ വിളിച്ചുവരുത്തിയത്.
30-കളില്‍ പ്രായമുള്ള പുരുഷന് കാര്‍ഡിയാക് അറസ്റ്റ് നേരിട്ടെന്നാണ് വിവരം ലഭിച്ചത്. സംഭവസ്ഥലത്ത് എത്തിയ എമര്‍ജന്‍സി സര്‍വ്വീസുകള്‍ മികച്ച പരിശ്രമം നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് സ്റ്റഫോര്‍ഡ്ഷയര്‍ പോലീസ് പറഞ്ഞു.
മരിച്ച ആളുടെ അടുത്ത ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. കാനോക്കില്‍ നിന്നുള്ള 33-കാരിയെയാണ് കൊലപപാതകം നടത്തിയെന്ന സംശയത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ പോലീസ് കസ്റ്റഡിയില്‍ തുടരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തില്‍ അന്വേഷണം ദിവസങ്ങള്‍ നീളുമെന്നാണ് കരുതുന്നത്. ബോക്‌സിംഗ് ഡേ ദിനത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പോലീസ് സാന്നിധ്യം ഉണ്ടാകുമെന്ന് സ്റ്റഫോര്‍ഡ്ഷയര്‍ പോലീസ് അറിയിച്ചു.