CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 43 Minutes 38 Seconds Ago
Breaking Now

ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരേയും നിയമവശങ്ങള്‍ വിശദീകരിച്ചുകൊണ്ടും ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ചര്‍ച്ചാക്ലാസ്സ് ജനുവരി 18 രാത്രി 8 മണിക്ക്

അറിഞ്ഞോ അറിയാതെയോ യു കെയില്‍ മലയാളികള്‍ ഉള്‍പ്പെടുന്ന കേസുകള്‍, പ്രത്യേകിച്ച് ഗാര്‍ഹിക പീഡന വകുപ്പുകള്‍ സംബന്ധമായ പെരുകുന്നതും ശിക്ഷ ലഭിക്കുന്നത് തുടര്‍ക്കഥയാവുന്ന സാഹചര്യത്തിലും ഇവിടുത്തെ നിയമവശങ്ങളുടെ അറിവില്ലായ്മ കൊണ്ട് കേസുകളില്‍ അകപ്പെട്ടു പോകുന്നവര്‍ക്കും പരാതിപ്പെടാന്‍ കഴിയാത്തവര്‍ക്കുമായി, ഉത്തരവാദിത്വപെട്ട സംഘടനയെന്ന നിലയിലും സാമൂഹിക പ്രതിബദ്ധതാ വിഷയങ്ങളിലുള്ള ഇടപെടലിന്റെ ഭാഗമായും ഈ വിഷയത്തില്‍ ഓ ഐ സി സി (യു കെ) - യുടെ ആഭിമുഖ്യത്തില്‍ ഒരു വിദഗ്ധ പാനലിനെ അണിനിരത്തിക്കൊണ്ട്, ഓണ്‍ലൈന്‍ (ZOOM) ചര്‍ച്ചാ ക്ലാസ് (സെമിനാര്‍) സംഘടിപ്പിക്കുന്നു.

'Speak Up Against Domestic Violence' എന്ന് പേരില്‍  ജനുവരി 18 (ശനിയാഴ്ച) യു കെ സമയം രാത്രി 8 മണിക്ക് ZOOM മുഖേനയാണ് ചര്‍ച്ചാക്ലാസ്സ് (സെമിനാര്‍) സംഘടിപ്പിക്കുന്നത്.

 

Zoom Link

 

https://us06web.zoom.us/j/88675047413?pwd=4GPGwzIcFXqTfE7B773VnchmDobQeL.1

 

Meeting ID: 886 7504 7413

Passcode: 216739

 

ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വിദഗ്ധരുടെ പാനല്‍:

 

Hon. Rt. Cllr. Baiju Thittala

(Hon Mayor of Cambridge, Solicitor of The Supreme Court of England & Wales)

 

Mr. Sojan Joseph MP

(Hon. MP of Ashford)

 

Mr. Sibby Thomas

(Social Worker, Durham County Council)

 

Mr. Deepak

(Ex - Police Officer, MPS)

 

നിരവധി ആളുകള്‍ കേരളത്തില്‍ നിന്നും യു കെയിലേക്ക് കുടിയേറുന്ന ഈ അവസരത്തില്‍, കേരളത്തില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഇവിടുത്തെ നിയമങ്ങളെയും അവകാശങ്ങളെയും കുറിച്ച് ഒരു അവബോധം സൃഷ്ടിച്ചാല്‍ ഇത്തരത്തിലുള്ള വിഷയങ്ങള്‍ക്ക് ഒരു പരിധി വരെ ശമനമുണ്ടാകും.

 

സെമിനാറില്‍ പങ്കാളികളാകുന്നവര്‍ക്ക് തങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും വിദഗ്ധരുമായി പങ്കുവയ്ക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.

 

എല്ലാവരും സെമിനാറില്‍ പങ്കെടുക്കണമെന്നും മറ്റുള്ളവര്‍ക്ക് ഈ അറിയിപ്പ് ഷെയര്‍ ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

 

Topic:

Speak Up Against Domestic Violence

 

Date & Time:

18/01/2025 (Saturday)

U K Time : 08.00 PM

 

Zoom Link:

 

https://us06web.zoom.us/j/88675047413?pwd=4GPGwzIcFXqTfE7B773VnchmDobQeL.1

 

Meeting ID: 886 7504 7413

Passcode: 216739

 




കൂടുതല്‍വാര്‍ത്തകള്‍.