എന്‍എച്ച്എസ് ചികിത്സയ്ക്കായി കാത്തിരുന്ന് അപകടത്തില്‍ പെടാതിരിക്കാന്‍ സ്വകാര്യ ചികിത്സയെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണം റെക്കോര്‍ഡില്‍. ക്യാന്‍സര്‍ ചികിത്സയ്ക്കും, ഹൃദയ സര്‍ജറിക്കും ഉള്‍പ്പെടെയാണ് രോഗികള്‍ സ്വകാര്യ പരിചരണം തേടുന്നത്.
കഴിഞ്ഞ 12 മാസത്തിനിടെ കീമൊതെറാപ്പി ചെയ്യാനായി സ്വകാര്യ ആശുപത്രികളുടെ സേവനം തേടിയതില്‍ 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. മറ്റ് പ്രൊജീസ്യറുകളുമായി താരതമ്യം ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണിത്.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനുള്ള എംആര്‍ഐ സ്‌കാനുകള്‍ കാല്‍ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ബ്ലഡ് ടെസ്റ്റുകളില്‍ 41 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തിയെന്ന് പ്രൈവറ്റ് ഹെല്‍ത്ത്‌കെയര്‍ ഇന്‍ഫൊര്‍മേഷന്‍ നെറ്റ്‌വര്‍ക്ക് പറയുന്നു. വാല്‍വ് റിപ്പയര്‍, റീപ്പേസ്‌മെന്റ് പോലുള്ള സുപ്രധാന ഹൃദ്രോഗ ചികിത്സകളും ഉയരുന്നുണ്ട്.
ചരിത്രത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ ഹൃദയാരോഗ്യ പ്രതിസന്ധിയാണ് രോഗികള്‍ അനുഭവിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്‍എച്ച്എസ് ഇലക്ടീവ് കെയറിനായി സ്വകാര്യ മേഖലയെ കൂടി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് ആഴ്ചകള്‍ തികയുമ്പോഴാണ് രോഗികള്‍ മറ്റ് വഴികളില്ലാതെ പണം കൊടുത്ത് ചികിത്സ തേടുന്നത്.
ഓരോ വര്‍ഷവും സ്വകാര്യ മേഖല നല്‍കുന്ന ചികിത്സകളില്‍ 20 ശതമാനെങ്കിലും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ക്ഷാമം നേരിടുമ്പോള്‍ അപ്പോയിന്റ്‌മെന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നത് എങ്ങനെ സാധ്യമാകുമെന്നാണ് വിദഗ്ധര്‍ ചോദിക്കുന്നത്.