CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 38 Seconds Ago
Breaking Now

ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യ; കെ സുധാകരനെ ചോദ്യം ചെയ്യും

എന്‍എം വിജയന്റെ കത്ത് വായിച്ചിരുന്നുവെന്ന് നേരത്തെ കെ സുധാകരന്‍ സമ്മതിച്ചിരുന്നു.

വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍എം വിജയന്റെ ആത്മഹത്യയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എന്‍എം വിജയന്‍ തന്റെ സാമ്പത്തിക ബാധ്യത വിശദീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കത്തെഴുതിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

എന്‍എം വിജയന്റെ കത്ത് വായിച്ചിരുന്നുവെന്ന് നേരത്തെ കെ സുധാകരന്‍ സമ്മതിച്ചിരുന്നു. കത്തില്‍ പുറത്ത് പറയേണ്ട കാര്യങ്ങള്‍ ഒന്നുമില്ലെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. നേരത്തെ തന്നെ വിഷയം ചര്‍ച്ച ചെയ്തിരുന്നു. സമചിത്തത പാലിക്കണമെന്ന് നേതാക്കളോട് പറഞ്ഞിരുന്നു. പച്ച മലയാളത്തില്‍ എല്ലാവരും തൂങ്ങും, മാന്യമായി കൈകാര്യം ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഐസി ബാലകൃഷ്ണനോട് ഉള്‍പ്പെടെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും കെ സുധാകരന്‍ പ്രതികരിച്ചിരുന്നു.

ആരോപണ വിധേയനായ കോണ്‍?ഗ്രസ് നേതാവ് കെകെ ഗോപിനാഥന്റെ വസതിയില്‍ ഇന്നലെ അന്വേഷണസംഘം തെരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനും മുന്‍ ട്രഷറര്‍ കെകെ ഗോപിനാഥനും ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ ഷരീഫിന് മുമ്പാകെ ഇന്നും ഹാജരാകും. ഇന്നലെ രാവിലെ 10 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് നാലു മണി വരെ നീണ്ടിരുന്നു. ക്രൈംബ്രാഞ്ച് സിഐ കൂടി ചേര്‍ന്നാണ് പ്രതികളെ ചോദ്യം ചെയ്തു വരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.