സ്വിണ്ടനില്‍ മലയാളിയായ 37 കാരന്‍ അരുണ്‍ വിന്‍സന്റ് അന്തരിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായ മരണ വാര്‍ത്തയില്‍ ഞെട്ടലിലാണ് യുകെ മലയാളി സമൂഹം.
കുറച്ചുകാലമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു അരുണ്‍ വിന്‍സന്റ് . നാട്ടില്‍ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അരുണ്‍ അനിയത്തിയുടെ വിവാഹം കൂടിയ ശേഷം കഴിഞ്ഞ ദിവസമാണ് യുകെയില്‍ തിരിച്ചെത്തിയത്. അസ്വസ്ഥതയുണ്ടായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുണിന് മരണം സംഭവിക്കുകയായിരുന്നു.
ലിയാ അരുണ്‍ ആണ് ഭാര്യ.
രണ്ടു മക്കളുണ്ട്. ടൗണ്‍ സെന്ററിലാണ് ഇവര്‍ താമസിക്കുന്നത്.
മൂന്നു വര്‍ഷം മുമ്പാണ് അരുണും കുടുംബവും യുകെയിലെത്തിയത്. ഭാര്യ നഴ്‌സാണ്. നാലും ആറും വയസ്സുള്ള കുഞ്ഞുങ്ങളാണ് ഇവര്‍ക്കുള്ളത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള തീരുമാനത്തിലാണ് പ്രിയപ്പെട്ടവര്‍. വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ കുടുംബത്തിന് പിന്തുണയുമായി ഒപ്പം തന്നെയുണ്ട്.
അരുണിന്റെ വിയോഗത്തില്‍ കടുത്ത വേദനയിലാണ് യുകെ മലയാളി സമൂഹം. യൂറോപ് മലയാളിയും കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു.