CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 57 Seconds Ago
Breaking Now

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; ഒന്നിലധികം പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്

ശരീഫുളിന്റെ കസ്റ്റഡി കാലാവധി ജനുവരി 29 വരെ നീട്ടി.

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒന്നിലധികം ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ ബംഗ്ലാദേശി പൗരനായ ശരീഫുള്‍ ഇസ്ലാമിന്റെ റിമാന്‍ഡ് ആവശ്യപ്പെട്ടുളള അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

ശരീഫുളിന്റെ കസ്റ്റഡി കാലാവധി ജനുവരി 29 വരെ നീട്ടി. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. നടനെ കുത്താന്‍ ഉപയോഗിച്ച കത്തി എവിടെ നിന്നാണ് വാങ്ങിയതെന്ന് പ്രതി വ്യക്തമാക്കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സെയ്ഫ് അലി ഖാന്റെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ ശരീഫുളിന്റേത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.