നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിചിത്ര വാഗ്ദാനവുമായി ബിജെപി രംഗത്ത്.ദില്ലിയില്‍ അധികാരത്തിലെത്തിയാല്‍ കേന്ദ്രസര്‍ക്കാറുമായി ചേര്‍ന്ന് ആന്റി റോമിയോ സ്ക്വാഡ് സ്ഥാപിക്കുമെന്നാണ് പ്രകടന പത്രികയില്‍ വാഗ്ദാനം.പൊതുവിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്കായാണ് സ്ക്വാഡ് എന്നാണ് അവകാശവാദം.
ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ ഏറ്റവും വലിയ നേട്ടമായി അവതരിപ്പിക്കുന്ന പദ്ധതിയാണ് ആന്റി റോമിയോ സ്ക്വാഡ്.സദാചാര പോലീസായി യുവാക്കളെ മര്‍ദിക്കുന്നുവെന്ന വ്യാപക വിമര്‍ശനം പ്രതിപക്ഷം അടക്കം ഉയര്‍ത്തിയിരുന്നു
അതിനിടെ ദില്ലി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ജനങ്ങളുടെ കുടിവെള്ളെം മുട്ടിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ അമോണിയ കലര്‍ന്ന മലിനജലം യമുനയിലേക്ക് ഒഴുക്കുന്നുവെന്ന് ദില്ലി മുഖ്യമന്ത്രി അതിഷി ആരോപിച്ചു. ബിജെപിയുടെ പ്രവര്‍ത്തികള്‍ ജനങ്ങള്‍ മനസ്സിലാക്കുമെന്നും ഫെബ്രുവരി അഞ്ചിന് ദില്ലിയിലെ ജനങ്ങള്‍ ബിജെപിക്ക് മറുപടി നല്‍കുമെന്നും അതിഷി പറഞ്ഞു. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.