ഉത്തര്‍പ്രദേശിലെ ഗാസിയാപൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്യൂട്ട്കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ലിവിംഗ് ടുഗെദര്‍ അവസാനിപ്പിച്ച് വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട കാമുകിയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ച് സ്യൂട്ട്കേസില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലര്‍ച്ചെ ഗാസിയാപൂരിലെ വിജനമായ ഒരിടത്ത് സ്യൂട്ട്കേസില്‍ യുവതിയുടെ ശവശരീരം കണ്ടെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സ്യൂട്ട്കേസിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സ്യൂട്ട്കേസ് കണ്ടെത്തിയ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടാണ് അന്വേഷണം ആരംഭിച്ചത്.
മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സംശയം തോന്നിക്കുന്ന രീതിയില്‍ പ്രദേശത്തൂടെ കടന്നുപോയ ഹ്യൂണ്ടായ് വെര്‍ണ കാറിനുവേണ്ടി അന്വേഷണം നടത്തിയിരുന്നു. പിന്നാലെ രജിസ്ട്രേഷന് നമ്പറും കാറുടമയേയും കണ്ടെത്തിയിരുന്നു. എന്നാല്‍ കാറുടമ പൊലീസിനോട് പറഞ്ഞത് അമിത് തിവാരി എന്നയാള്‍ക്ക് കാര്‍ വിറ്റു എന്നാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അമിത് തിവാരിയെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ?ഗാസിയാബാദില്‍ താമസിക്കുന്ന ഒരു ക്യാബ് ഡ്രൈവറാണ് ഇയാള്‍. സിസിടിവി ദൃശ്യങ്ങളില്‍ ഇയാളുടെ കൂടെ സുഹൃത്ത് അനൂജ് കുമാര്‍ എന്നയാളും ഉണ്ടായിരുന്നു. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ?ഗാസിയാബാദില്‍ തന്നെ താമസിക്കുന്ന വെല്‍ഡിങ് മെക്കാനിക്കാണ് അനൂജ് കുമാര്‍.
ചോദ്യംചെയ്യലിനിടെ മൃതദേഹം തന്റെ ബന്ധുവായ ശില്‍പ്പ പാണ്ഡെ(22)യുടേതാണെന്നും കൊലപാതകം നടത്തിയത് താനാണെന്നും അമിത് തിവാരി കുറ്റസമ്മതം നടത്തുകയായിരുന്നു. ഒരു വര്‍ഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ശില്പ അമിതിനെ വിവാഹം ചെയ്യാന്‍ ആ?ഗ്രഹിച്ചിരുന്നു. എന്നാല്‍ അമിത് വിവാഹത്തിന് താല്പര്യപ്പെട്ടിരുന്നില്ല. ശനിയാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ അമിത് ശില്പയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അത് കൊലപാതകത്തിലേക്ക് എത്തുകയുമാണ് ഉണ്ടായത്.
കൊലചെയ്ത ശേഷം മൃതശരീരം സ്യൂട്ട്കേസിലാക്കുകയും സുഹൃത്ത് അനൂജ് കുമാറിന്റെ സഹായത്തോടെ സ്യൂട്ട്കേസ് ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച് പെട്രോള്‍ പമ്പില്‍ നിന്ന് 160 രൂപയ്ക്ക് വാങ്ങിയ പെട്രോള്‍ ഉപയോ?ഗിച്ച് ബോഡി കത്തിക്കുകയും ചെയ്തു. ?ഗ്രേറ്റര്‍ നോയിഡയില്‍ നിന്നാണ് അമിതിനെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അഭിഷേക് ധനിയ പറഞ്ഞു. കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.