CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 31 Minutes 57 Seconds Ago
Breaking Now

ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ മാതാപിതാക്കളുടേയും മോശം പെരുമാറ്റം ; ഒന്നും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തി 30 കാരി

ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും അയല്‍വാസികള്‍ പറയുന്നത്.

ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ മാതാപിതാക്കളുടേയും മോശം പെരുമാറ്റത്തില്‍ മനം മടുത്ത 30കാരി പിഞ്ചുമക്കളെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. കോമള്‍ ദുര്യോധന്‍ മിഡേ എന്ന മുപ്പതുകാരിയാണ് കുട്ടികളെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് പൂനെയിലെ ദൌണ്ട് താലൂക്കിലെ സ്വാമി ചിഞ്ചോലിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 

1ഉം 3ഉം വയസ് പ്രായമുള്ള കുട്ടികളേയാണ് 30കാരി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഭര്‍ത്താവിനെ യുവതി ആക്രമിക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ 35കാരന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുര്യോധന്‍ അബാസാഹേബ് മിഡേ എന്നയാള്‍ക്കാണ് പരിക്കേറ്റത്. 1 വയസുള്ള ശംഭു ദുര്യോധന്‍ മിഡേ, 3 വയസുള്ള പിയ ദുര്യോധന്‍ മിഡേ എന്നിവരാണ് യുവതിയുടെ ആക്രമണത്തില്‍ മരിച്ചത്. 

ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും സ്ഥിരമായി യുവതിയോട് മോശമായി പെരുമാറിയിരുന്നതായി യുവതി പരാതിപ്പെട്ടിരുന്നതായാണ് അയല്‍വാസികള്‍ പറയുന്നത്. ഇതില്‍ മനംമടുത്താകാം അതിക്രമമെന്നാണ് സംഭവത്തേക്കുറിച്ച് പുറത്ത് വരുന്ന സൂചനകള്‍. ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും അയല്‍വാസികള്‍ പറയുന്നത്.  സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 30കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.