യുകെ : മെയ് ഒന്നിന് ബ്രിട്ടനില്‍ നടക്കുന്ന കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍, തിരുവനന്തപുരം സ്വദേശി സ്വരൂപ് കൃഷ്ണന്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി Derbyshire County Council,Spire വാര്‍ഡില്‍ ജനവിധി തേടുന്നു.നിലവില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ച മണ്ഡലത്തിലെ മലയാളികള്‍ അടക്കുമുള്ള കുടിയേറ്റക്കാരുടെ വോട്ടുകള്‍ നിര്‍ണ്ണായകമാണ്
യുകെയിലെ എന്‍എച്ച്‌സിലെ നേഴ്‌സ് ആയി ജോലി ചെയ്യുന്ന സ്വരൂപ് കൃഷ്ണന്‍,കുടിയേറ്റക്കാര്‍ക്ക് ഇടയില്‍ വളരെ ജനകീയത ഉള്ള വ്യക്തിത്വമാണ്.
'ഒരു നഴ്‌സായ എന്നെ സമൂഹിക സേവനം എല്ലാ കാലത്തും ആകര്‍ഷിച്ചിട്ടുണ്ട്, ആരോഗ്യ രംഗത്തും സമൂഹിക കാര്യങ്ങളിലും ഫലവത്തായ ഇടപെടല്‍ നടത്താന്‍ കഴിയും. അതിനേക്കള്‍ ഉപരി ഗുണപരവും സമഗ്രവുമായ ചില മാറ്റങ്ങള്‍ വരുത്താനും ആഗ്രഹിക്കുന്നു. ഇതില്‍ മലയാളികളായ വോട്ടര്‍മാരുടെ സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു' എന്ന് സ്വരൂപ് കൃഷ്ണന്‍ അറിയിച്ചു.
പ്രവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെ പ്രദേശത്തെ മലയാളി സമൂഹം ആഘോഷമാക്കി മാറ്റിയിട്ടുണ്ട്.നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ കയ്യിലാണ് മണ്ഡലം അതില്‍ തിരിച്ചു പിടിക്കാന്‍ വേണ്ടിയിട്ടുള്ള ഒരു ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.എന്നാല്‍ ഏറെ മലയാളികള്‍ വസിക്കുന്ന സ്‌പൈര്‍ പ്രദേശത്ത് മലയാളികളുടെ വോട്ടുകള്‍ ഏകോപിപ്പിക്കുക എന്നതാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്.സ്വരൂപ് കൃഷ്ണന്റ സ്ഥാനാര്‍ത്ഥിത്വം ലേബര്‍പാര്‍ട്ടി പ്രാദേശിക നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കരുതുന്നത് പോലെ മലയാളികളുടെ വോട്ട് പൂര്‍ണ്ണമായും സ്വരൂപിന് നേടാന്‍ കഴിഞ്ഞാല്‍ കണ്‍സലേറ്റ് ഭേദപ്പെട്ട ഭൂരിപക്ഷത്തില്‍ വിജയിക്കാനുള്ള സാധ്യത ഏറെയാണ്.
2021ല്‍ യുകെയിലേയ്ക്ക് കുടിയേറിയ സ്വരൂപ് കൃഷ്ണന്‍ തിരുവനന്തപുരം സ്വദേശിയാണ്.
കഴിഞ്ഞ രണ്ടുവര്‍ഷമായി ആണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്ക് വരുന്നത് കഴിഞ്ഞ ഇലക്ഷന് പാര്‍ലമെന്റ് ഇലക്ഷനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കാന്‍ഡിഡേറ്റ് Ben Flook ന്റെ തിരിഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി കൊണ്ടാണ് പ്രാദേശിക രാഷ്ട്രീയ ശ്രദ്ധാ കേന്ദ്രമാകുന്നത്.
വാര്‍ത്ത D V