ഹേവാര്‍ഡ്സ് ഹീത്ത് ക്‌നാനായ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും , ഹേവാര്‍ഡ്സ് ഹീത്ത് മിസ്മാ അസോസിയേഷന്‍ മുന്‍ അഡൈ്വസറി ബോര്‍ഡ് മെമ്പറുമായ സണ്ണി ലുക്കാ കിഴക്കേ ഇടത്തിലിന്റെ മാതാവ് ഏലിക്കുട്ടി ലൂക്കാ ( 92 ) നാട്ടില്‍ നിര്യാതയായി .കല്ലറ പെരുംതുരുത്ത് കിഴക്കേ ഇടത്തില്‍ ലൂക്കയുടെ ഭാര്യയാണ് പരേത. മൃതസംസ്‌കാര ശുശ്രുഷകള്‍ വ്യാഴാഴ്ച ( 13/ 03/ 25 ) ഉച്ചകഴിഞ്ഞു 3 മണിക്ക് വസതിയില്‍ ആരംഭിച്ചു തുടര്‍ന്ന് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പള്ളിയില്‍ വച്ച് നടത്തപ്പെടും .
മറ്റു മക്കള്‍ ലീലാമ്മ ഫിലിപ്പ് , ജോസ് ലൂക്കാ , സിസ്റ്റര്‍ ലളിത ( മദര്‍ - സെന്റ് ജോസഫ് കോണ്‍വെന്റ്, കിടങ്ങൂര്‍ ) , സജി ലൂക്കാ ( യു സ് എ )
മരുമക്കള്‍ ഫിലിപ്പ് കളരിക്കല്‍ കുറുമുള്ളൂര്‍ , റീന ജോസ് മുട്ടത്തില്‍ പുന്നത്തറ , ലൈസമ്മ സണ്ണി കോയിക്കല്‍ ഉഴവൂര്‍ , സിന്‍സി സജി വേലിക്കെട്ടേല്‍ ഉഴവൂര്‍ .
ഹേവാര്‍ഡ്സ് ഹീത്ത് സീറോ മലബാര്‍ കമ്മ്യൂണിറ്റിക് വേണ്ടി റവ . ഫാ ബിനോയ് നിലയാറ്റിങ്കല്‍ സണ്ണി ലൂക്കയുടെ വസതിയിലെത്തി ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചു.